സൗത്ത്  ഏഷ്യ  കോൺഫറൻസ്  ആരംഭിച്ചു.  

0
228
South Asia Conference

ദക്ഷിണേഷ്യൻ  രാഷ്ട്രങ്ങളിലെ  സമാധാനവും സൗഹൃദവും ലക്ഷ്യമാക്കി  ഡൽഹി  ആസ്ഥാനമായി  പ്രവർത്തിക്കുന്ന സൗത്ത്  ഏഷ്യ  ഫ്രറ്റേർണിറ്റിയുടെ  2019ലെ  കോൺഫറൻസ്  കാപ്പാട്  വാസ്കോ ഡ ഗാമ റിസോർട്ടിൽ  ആരംഭിച്ചു. കേരള  ഗതാഗത മന്ത്രി  ശ്രീ  എ കെ  ശശിന്ദ്രൻ ഉദ്ഘാടനം  ചെയ്തു .  സൗത്ത്  ഏഷ്യ  ഫ്രറ്റേർണിറ്റി  സെക്രട്ടറി  ശ്രീ  സത്യപാൽ  അധ്യക്ഷനായ ചടങ്ങിൽ  ബംഗ്ലാദേശ് സുപ്രീം  കോർട്  അഭിഭാഷകനും  മനുഷ്യാവകാശ പ്രവർത്തകനുമായ  ഡോ  എം ഡി  ഷാജഹാൻ, മുൻ നേപ്പാൾ വിദേശകാര്യമന്ത്രി  ശ്രീ പ്രകാശ് മഹത് സെർവന്റ്സ് ഓഫ്  പീപ്പിൾ  സൊസൈറ്റി ചെയർമാൻ  ദീപക്  മാളവ്യ, ചിത്രസുകുമാരൻ,  ശരീഫുൽ  ഇസ്ലാം  എന്നിവർ  സംബന്ധിച്ചു. തുടർന്ന്  നടന്ന  സെമിനാറിൽ മുൻ പഞ്ചാബ് ഡിജിപി  ഡി  ആർ ഭാട്ടി, പഞ്ചാബി  ഏഴുത്തുകാരൻ പരം ജിത്  സിംഗ്  മാൻ,  അശോക് പാവഡേ, രാധ ബെൻ പട്ടേൽ, ഡോ  മനോജ്‌  തുടങ്ങീ ഇന്ത്യയിൽ നിന്നും  പുറത്തു നിന്നും  ഉള്ള  വിദ്യാർത്ഥികൾ  പ്രബന്ധം അവതരിപ്പിച്ചു.  ഇന്ത്യ  ബംഗ്ലാദേശ്, നേപ്പാൾ  എന്നിവിടങ്ങളിൽ  നിന്നുമായി  70 ഓളം  പേര്  പങ്കെടുത്തു. ഒറീസ്സയിൽ  നിന്നും  മണിപ്പുരിൽ  നിന്നും  ഉള്ള  കലാകാരന്മാർ  പരിപാടികൾ  അവതരിപ്പിച്ചു.  തുടർന്ന് വടകര ബ്ലോക്ക്‌  പഞ്ചായത്ത്‌  ആർട്ട്‌  ഗാലറിയുമായി  ചേർന്നു  ചിത്രകല  ക്യാമ്പ്  നടന്നു .

South Asia Conference

LEAVE A REPLY

Please enter your comment!
Please enter your name here