തോട്‌സ് ഇന്‍ ഫ്രെയിം എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ചിത്ര പ്രദര്‍ശനം കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ഏപ്രില്‍ 17ന് ആരംഭിക്കും. അന്നേ ദിവസം വൈകിട്ട് 3 മണിയ്ക്ക് പ്രശസ്ത വാട്ടര്‍ കളര്‍ ആര്‍ട്ടിസ്റ്റ് സദു അലിയൂർ ചിത്ര പ്രദര്‍ശനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. കണ്ണൂര്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ജോലിചെയ്യുന്ന ചലച്ചിത്ര അധ്യാപകരായ ബിന്ദു ഇ.കെ, ശ്രീലത ഇ, പ്രിയജ പി.എം, ഷീബ ആനന്ദ്, രേഷ്മ ശശി, രേഖ അശോകന്‍, ജെസ്സി എം.പി എന്നിവരുടെ കൂട്ടായ്മയാണ് തോട്‌സ് ഇന്‍ ഫ്രെയിം. ഇതിന് മുമ്പും നിരവധി സോളോ, ഗ്രൂപ്പ് എക്‌സിബിഷനുകള്‍ ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 22 വരെ ചിത്രപ്രദര്‍ശനം നടക്കും. രാവിലെ 10 മുതല്‍ 5 വരെയാണ് സന്ദര്‍ശക സമയം.