HomeINDIAഇന്ന് ഡോ.ബി.ആര്‍. അംബേദ്കറുടെ 127ാം ജന്മദിനം

ഇന്ന് ഡോ.ബി.ആര്‍. അംബേദ്കറുടെ 127ാം ജന്മദിനം

Published on

spot_img

നിധിന്‍.വി.എന്‍

ഇന്ന് ഡോ.ബി.ആര്‍.അംബേദ്കറുടെ 127ാം ജന്മദിനം. 1891 ഏപ്രില്‍ പതിനാലിന് മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ അംബാവാഡി ഗ്രാമത്തില്‍ രാംജി സക്പാല്‍ അംബേദ്കറുടെയും ഭീമാബായിയുടെയും മകനായി ജനിച്ചു.

മര്‍ദ്ദിതന്റെ വിമോചനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച രാഷ്ട്രീയ നായകന്‍, നിയമജ്ഞന്‍,സാമ്പത്തിക വിദഗ്ധന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് എല്ലാറ്റിനും അപ്പുറത്ത് ജാതിവിരുദ്ധ പോരാട്ടത്തിനും ദലിത് രാഷ്ട്രീയത്തിനും സൈദ്ധാന്തിക അടിത്തറയൊരുക്കിയ ചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ബാബാ സാഹെബ് ബീംറാവൂ അംബേദ്കറെന്ന ഇതിഹാസത്തിനു പറയാനുള്ളതാവട്ടെ രാജ്യത്തെ ഒരു നേതാവിനും അവകാശപ്പെടാനില്ലാത്ത അതിജീവനത്തിന്റെ കഥയും.

ദലിത് വിദ്യാഭ്യാസം വിലക്കപ്പെട്ട കനിയായിരുന്ന കാലത്ത് അറിവിലൂടെ സ്വയം വിമോചിതനാവുകയും, തന്റെ സമുദായത്തെ അതിജീവനത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയുമാണ് അംബേദ്കര്‍ കടന്നു പോയത്. ജാതി ബന്ധിതമായ സാമൂഹ്യ ജീവിതത്തെ നിലനര്‍ത്തി പോരാന്‍ ശ്രമിച്ച സവര്‍ണ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിതാന്ത ശത്രുവായിരുന്നു അദ്ദേഹം. പഠിക്കുക, പോരാടുക ,സംഘടിക്കുക എന്നീ മുദ്രാവാക്യങ്ങളാണ് അംബേദ്കര്‍ ലോകത്തിനു പകര്‍ന്നു നല്‍കിയത്.

ഹിന്ദുത്വത്തിനും ബ്രാഹ്മണ്യത്തിനുമെതിരെ സംസാരിക്കുന്ന അംബേദ്കര്‍, ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റി’ല്‍ ഹിന്ദുമതത്തിന്റെ ജീര്‍ണതകള്‍ എന്തൊക്കെയെന്ന് എണ്ണിപ്പറയുന്നുണ്ട്. അപഹസിക്കപ്പെട്ടുകൊണ്ട് ഹിന്ദുമതത്തില്‍ തുടരുക ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞ അംബേദ്കര്‍, 1956 ഒക്ടോബര്‍ 14 ന് ബുദ്ധമതം സ്വീകരിച്ചു. ബുദ്ധമതം അധിസ്ഥിതരെ ഉള്‍ക്കൊള്ളുന്ന മതമാണെന്ന തിരിച്ചറിവോടെ ‘പ്രബുദ്ധരാക്കുക’ എന്ന ആശയവും നടപ്പിലാക്കാന്‍ അംബേദ്കറിന് കഴിഞ്ഞു.

ജനാധിപത്യമെന്നാല്‍ രാഷ്ട്രീയാധികാരം ആണെന്ന ധാരണ ഉറച്ചു കിടക്കുന്ന മണ്ണിലേക്കാണ് അംബേദ്കറിന്റെ തുല്യതയിലൂന്നിയ അതിജീവന രാഷ്ട്രീയം കടന്നു വരുന്നത്. ഹിന്ദു ദേശീയതയെ നേരിടാന്‍ ശക്തമായ പ്രത്യയശാസ്ത്രമാണ് അംബേദ്കര്‍ മുന്നോട്ടുവെച്ചത്. ഇന്ത്യന്‍ ജാതി യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാത്ത മാക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെ, രാഷ്ട്രീയപരമായി അംബേദ്കര്‍ പകരം വെക്കുന്നത് ജാതി, മതം എന്നീ ഹിന്ദുത്വ അടയാളങ്ങളെ ധീരമായി നേരിടാന്‍ അതിനു കഴിവുള്ളതുകൊണ്ടാണ്. 1956 ഡിസംബര്‍ 6 ന് തന്റെ 65ാം വയസ്സില്‍ അന്തരിച്ചു.

ഹിന്ദുത്വ രാഷ്ട്രീയം സമര്‍ത്ഥമായി മറച്ചു പിടിക്കാന്‍ ശ്രമിച്ച അംബേദ്കര്‍ ദര്‍ശനങ്ങള്‍ സമകാലിക ഇന്ത്യയില്‍ ശക്തമായി തിരിച്ചു വരുകയും സ്വയം വിമോചിതരാകാന്‍ ദലിതരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് നാം കണ്ടത്. മനുഷ്യന് തുല്യത കല്‍പ്പിക്കാത്ത ഇടങ്ങളെ എതിര്‍ക്കാനുള്ള ആര്‍ജ്ജവമാണ് നാം കാട്ടേണ്ടതെന്ന് പഠിപ്പിക്കുന്നുണ്ട് ഓരോ അംബേദ്ക്കര്‍ ജയന്തിയും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ദൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്

സ്റ്റോക്ക്‌ഹോം: 2023ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നുപേര്‍ക്കാണ് പുരസ്‌കാരം. യുഎസ് ഗവേഷകന്‍ പിയറി അഗോസ്റ്റിനി, ജര്‍മന്‍ ഗവേഷകന്‍...

നാടന്‍ പാട്ടിനെ പാട്ടിലാക്കിയ ഒരാള്‍

ഓർമ്മ റാഫി നീലങ്കാവില്‍ കണ്ടലിനെകുറിച്ച് ഒരു നാടന്‍പാട്ട് തയ്യാറാക്കാനായിട്ടാണ് ഇത്തരം പാട്ടുകളില്‍ കഴിവ് തെളിയിച്ച അറുമുഖന്‍ വെങ്കിടങ്ങിന്‍റെ വീട്ടിലേക്ക് പോയത്. വീടിനടുത്തുളള...

തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രി ക്ഷണിച്ചു. കഥ, കവിത, നോവല്‍, നാടക-ചലച്ചിത്ര ഗ്രന്ഥം, സിനിമാ ഫീച്ചര്‍,...

അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു; കലാഭവന്‍ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്

തൃശ്ശൂര്‍: നാടന്‍പാട്ട് രചയിതാവ് അറമുഖന്‍ വെങ്കിടങ്ങ്(65) അന്തരിച്ചു. നാടന്‍പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നായിരുന്നു അറുമുഖന്‍ അറിയപ്പെട്ടിരുന്നത്. 350 ഒളം നാടന്‍പാട്ടുകളുടെ...

More like this

ദൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്

സ്റ്റോക്ക്‌ഹോം: 2023ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നുപേര്‍ക്കാണ് പുരസ്‌കാരം. യുഎസ് ഗവേഷകന്‍ പിയറി അഗോസ്റ്റിനി, ജര്‍മന്‍ ഗവേഷകന്‍...

നാടന്‍ പാട്ടിനെ പാട്ടിലാക്കിയ ഒരാള്‍

ഓർമ്മ റാഫി നീലങ്കാവില്‍ കണ്ടലിനെകുറിച്ച് ഒരു നാടന്‍പാട്ട് തയ്യാറാക്കാനായിട്ടാണ് ഇത്തരം പാട്ടുകളില്‍ കഴിവ് തെളിയിച്ച അറുമുഖന്‍ വെങ്കിടങ്ങിന്‍റെ വീട്ടിലേക്ക് പോയത്. വീടിനടുത്തുളള...

തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രി ക്ഷണിച്ചു. കഥ, കവിത, നോവല്‍, നാടക-ചലച്ചിത്ര ഗ്രന്ഥം, സിനിമാ ഫീച്ചര്‍,...