ഡോ. ജി ശ്രീജിത് സ്മാരക വൈജ്ഞാനിക മലയാളം പുരസ്‌കാരം സി എം മുരളീധരന്

0
159

കോഴിക്കോട്: 2020ലെ ഡോ. ജി ശ്രീജിത് സ്മാരക വൈജ്ഞാനിക മലയാളം പുരസ്‌കാരം സി എം മുരളീധരന്‍ രചിച്ച ‘ഭാഷാസൂത്രണം പൊരുളും വഴികളും മലയാളത്തിന്റെ നാളെ ചര്‍ച്ചകള്‍ക്കൊരാമുഖം’ എന്ന കൃതിക്ക്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ഡോ. എന്‍ അജയകുമാര്‍, ഡോ. സി ജെ ജോര്‍ജ്, ഡോ. വി കെ കൃഷ്ണകൈമള്‍ എന്നിവരടങ്ങിയതായിരുന്നു ജൂറി. പുസ്തകലോകം മലയാളം റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപക സെക്രട്ടറിയും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മലയാള ഭാഷാധ്യാപകനുമായിരുന്നു ഡോ. ജി ശ്രീജിത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here