‘ദസ്തയോവസ്കി’ എന്ന അപൂർവ നോവൽ

0
367
Ratheesh Ramachandran 1200

ലേഖനം
രതീഷ് രാമചന്ദ്രൻ

പുതിയൊരു യുഗം പിറക്കുന്നു എന്നതിനർത്ഥം പുതിയ വാക്കുകൾ പിറക്കുന്നു എന്നതുകൂടിയാണെന്ന് ചരിത്രകാരൻ എറിക് ഹോബ്സ്ബാം പറയുന്നുണ്ട്. ദസ്തയോവസ്കി പത്തൊൻമ്പതാം നൂറ്റാണ്ടിലെ അതിപ്രധാനമായൊരു വാക്കാണ്. ആസക്തിയും, പകയും, ദാരിദ്ര്യവും, ചൂതാട്ടവും, തകർച്ചയും ഏകാന്തതയും, വിദ്വേഷവുമെല്ലാം കലർന്നൊരു വാക്ക്. ദസ്തയോവസ്കി എന്ന വാക്ക് ഇല്ലാതെ റഷ്യൻ സാഹിത്യം പൂർണമാകില്ല. അയാൾക്ക് നവംബറിൽ ഇരുന്നൂറാം ജന്മദിനമാണ്. പലരുടെയും ജീവിതം നിറഞ്ഞാടിയ, അപരനെന്ന വാക്കിനെ റദ്ദ് ചെയ്ത,മധ്യവയസ്കയായ സ്ത്രീകളുടെ, ഇരുപത്കഴിഞ്ഞ ചെറുപ്പക്കാരുടെ ഒരേയൊരു കർത്താവ് ഫയദോർ ദസ്തയോവസ്കി. മരിയ ഇസയേയും , അന്ന സ്നിത്കത്തേയും, പോളിന സുസ്ലോവയും സഞ്ചരിച്ച ഏകാന്ത പാത, ദസ്തയോവസ്കിയെന്ന വിഷാദമരം. റാസ്ക്കൾ നിക്കോഫിനെ ആധുനികതയിൽ മാത്രമല്ല, വിഭജനരഹിതമായി ഏതൊരു കാലത്തേയും ചെറുപ്പക്കാരിൽ അയാളുണ്ട്. ഒരേസമയം വായനക്കാരെനെ റാസ്ക്കൾ നികോഫും, കഥാപാത്രത്തെ ദസ്തയോവസ്കിയുമാക്കുന്ന കുറ്റവും തേടാത്ത ചോദ്യങ്ങളും ഇന്നും അവസാനിക്കാതെയാവർത്തിക്കുന്ന ഉത്തരങ്ങളും സമൂഹത്തിൻറെ ക്രൈം റജിസ്റ്ററിൽ റാസ്ക്കൾ നികോഫ് ഉണ്ടാവാം. പ്രേമം വറ്റിയ ഇരുണ്ട പാതകളിലൂടെ ഓടിനടന്ന് ഒരു ചൂതാട്ടക്കാരനെ റഷ്യയുടെ ഭൂമിവിട്ട് ലോകം തന്നെ നിരീക്ഷിക്കുകയാണ് . ദിമിത്രിയും ഐവാനും അലോഷിയും കടന്നുപോയ മനശാസ്ത്രപാഠങ്ങൾ സമൂഹത്തിന്റെ വൈകല്യങ്ങളെയും, ആകുലതകളെയും, ദർശനങ്ങളെയും സ്വാധീനിക്കുന്നുണ്ട്. കാരമസോവ് സഹോദരന്മാർ വെട്ടിതുറന്നതോ, വിത്തുപാകിയതോ ആണ് ഇന്നത്തെ മനശാസ്ത്രം. വ്യക്തികളെ അവരുടെ ഉള്ളറകളിൽ പോയി പരിശോധിച്ച് അവരെ. ശുശ്രൂഷിക്കുന്ന സാഹിത്യ ഡോക്ടർ. ദിമിത്രിയിലൂടെ ഐവാനിലൂടെ കടന്നുപോകുന്ന നോവൽ പരിസരത്തേക്ക് അലോഷി എത്തുന്നത് ആദ്യം ദേവദൂതനായും, വിപ്ലവകാരിയുമായാണ്. മരിച്ചവരുടെ വീടും അതിലെ കഥാപാത്രങ്ങളും അതിരുകൾ ഭേദിച്ച് ലോകത്തിൻെറ നാനാഭാഗങ്ങളിലേക്ക് ചിതറുന്നുണ്ട്.
വിശിഷ്ടമായ കലാത്മകത്വമുപയോഗിച്ച് ഉപരിവർഗ്ഗത്തിലെ കുടുംബജീവിതമാവിഷ്കരിച്ചകൊണ്ടിരിക്കുന്ന ടോൾസ്റ്റോയിയും ഗോഞ്ചോറോവിനെപോലുള്ള എഴുത്തുകാരും വിചാരിച്ചുകൊണ്ടിരുന്നത് അവർ ഭൂരിപക്ഷത്തിന്റെ ജീവിതം അവതരിപ്പിക്കുകയെന്നതാണ്. എന്നാൽ എൻറെ കാഴ്ചപ്പാടിൽ അവർ അവതരിപ്പിക്കുന്നത് വിശേഷപ്പെട്ടവരുടെ ജീവിതം മാത്രമാണ്. എൻറെ കഥാപാത്രങ്ങൾ അങ്ങനെയല്ല കോട്ടാലൻകോട്ട്. റഷ്യൻ സാഹിത്യരചനതയിൽ പ്രഭു വർഗ്ഗത്തിന്റേതായ ജന്മികുടുംബങ്ങളുടേതായ ഭൂതകാല വർണ്ണനകളിൽ നിന്നും മാറി നിന്നുകൊണ്ട് അകസ്തിത അരിക്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലൂടെയാണ് ദസ്തയോവസ്കി കടന്നു പോയത്. സാമൂഹിക പരിസരവും സാമൂഹിക ബോധ്യങ്ങളും സൃഷ്ടിക്കുന്ന പ്രശ്നപരിമിതമായ ചുറ്റുപാടുകളെ അയാൾ ഓരോ കഥാപാത്രങ്ങളിലേക്കും സന്നിവേശിപ്പിച്ചു. റഷ്യൻ സാഹിത്യം ചൂതാട്ടക്കാരനെ കാണുന്നതും,മദ്യശാലകളിൽ പോയിരുന്ന് സങ്കടപ്പെടുന്ന മനുഷ്യരെ കാണുന്നതും തൊഴിലില്ലാത്ത ചെറുപ്പക്കാരെ കാണുന്നതും, പല മനോനിലകളിൽ പോരാടുന്ന സഹോദരങ്ങളെ കാണുന്നതും ദസ്തയോവസ്കിയിലൂടെയാണ് എന്ന് നിസ്സംശയം പറയാനാവും. കായികമായി/ ഭൗതികമായി മാത്രം ഒരു വലിയ വർഗ്ഗത്തെ ചുരുക്കി നിർത്താതെ അവരുടെ മനോനിലകളിലൂടെ, അനന്തമായ സങ്കൽപങ്ങളിലൂടെ ദസ്തയോവസ്കി റഷ്യയിൽ തീർത്ത സാധ്യതാലോകം വളരെ വലുതാണ്.


രതീഷ് രാമചന്ദ്രൻ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here