എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

0
90

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ് സിനിമാതാരം വിശാല്‍. ചെന്നൈയില്‍ മഴവെള്ളം ഒലിച്ചുപോകാനുള്ള ഡ്രെയിനേജ് സംവിധാനം ഉണ്ടായിട്ടും നഗരം വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്നാണ് താരത്തിന്റെ വിമര്‍ശനം.

ചെന്നൈ മേയര്‍ പ്രിയാരാജിനെ അഭിസംബോധന ചെയ്തുകൊണ്ട് വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വിശാലിന്റെ വിമര്‍ശനം. ശ്രീമതി പ്രിയ രാജന്‍ (ചെന്നൈ മേയര്‍), കമ്മീഷണര്‍ ഉള്‍പ്പെടെ ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനിലെ എല്ലാ ഉദ്യോഗസ്ഥരോടുമായാണ് വിശാല്‍ തന്റെ വിമര്‍ശനം ഉന്നയിച്ചത്. നിങ്ങളും നിങ്ങളുടെ കുടുംബവുമെല്ലാം സുരക്ഷിതരാണെന്നും പ്രത്യേകിച്ച് ഡ്രെയിനേജ് വെള്ളം നിങ്ങളുടെ വീടുകളില്‍ പ്രവേശിക്കുന്നില്ലെന്നും ഏറ്റവും പ്രധാനമായി നിങ്ങള്‍ക്ക് മുടക്കമില്ലാത്ത ഭക്ഷണവും വൈദ്യുതിയും ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വിശാല്‍ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

നിങ്ങള്‍ താമസിക്കുന്ന അതേ നഗരത്തില്‍ താമസിക്കുന്ന വോട്ടര്‍ എന്ന നിലയിലാണ് ഇക്കാര്യങ്ങള്‍ അന്വേഷിച്ചത്. ചെന്നൈയിലെ വെള്ളപ്പൊക്കം തടയാന്‍ സ്ഥാപിച്ച മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനത്തെ കുറിച്ച് വിശാല്‍ സൂചിപ്പിച്ചുകൊണ്ട്, സ്‌റ്റോം വാട്ടര്‍ ഡ്രെയിനേജ് പദ്ധതി (മുഴുവന്‍ മഴവെള്ളവും ഒഴുക്കിവിടുന്ന പദ്ധതി) സിംഗപ്പൂരിന് വേണ്ടിയാണോ അതോ ചെന്നൈക്ക് വേണ്ടിയായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.

ഒരു മാസത്തിലേറെ ചെന്നൈ നഗരത്തെ സ്തംഭിപ്പിച്ച 2015ലെ വെള്ളപ്പൊക്കത്തെ കുറിച്ചും വിശാല്‍ ഓര്‍മ്മിപ്പിച്ചു. ആ വെള്ളപ്പൊക്ക സമയത്ത്, ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആളുകള്‍ റോഡിലിറങ്ങി, എന്നാല്‍ 8 വര്‍ഷത്തിനുശേഷവും അതിലും മോശമായ അവസ്ഥ കാണുന്നത് ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്തും ഭക്ഷണ വിതരണത്തിനും വെള്ളത്തിനുമായി ആളുകളെ സഹായിക്കരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു അത്ഭുതത്തിനും വേണ്ടിയല്ല കാത്തിരിക്കുന്നത്. ഇതെഴുതുമ്പോള്‍ ഞാന്‍ ലജ്ജയോടെ തലതാഴ്ത്തുകയാണ്. ഒരു അത്ഭുതത്തിനും വേണ്ടിയല്ല കാത്തിരിക്കുന്നത്, പൗരന്മാരോടുള്ള കടമ കാണിക്കുകയാണ് വേണ്ടത്.

വെള്ളപ്പൊക്കം തടയുന്നതിന് 1000 കോടി മുതല്‍ മുടക്കിലായിരുന്നു ചെന്നൈയില്‍ സ്‌റ്റോം വാട്ടര്‍ ഡ്രെയിനേജ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ചെന്നൈ കോര്‍പ്പറേഷന്റെ സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം 699 കോടി രൂപ ചെലവില്‍ 225 കിലോമീറ്റര്‍ നീളത്തില്‍ മഴവെള്ളം ഒഴുക്കിവിടാനുള്ള പണി പൂര്‍ത്തിയായി. 276.54 കോടി രൂപ ചെലവില്‍ 70.26 കിലോമീറ്റര്‍ നീളത്തില്‍ സ്റ്റോംവാട്ടര്‍ ഡ്രെയിനിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.

ഇതിനിടെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മിഷോങ് തീവ്രചുഴലിക്കാറ്റയതോടെ ചെന്നൈ നഗരം വെള്ളത്തിലായത്. ഇന്നലെ രാത്രി തുടങ്ങിയ മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ അവസാന ഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് പുറപ്പെടുവിച്ചു. ചെന്നൈയില്‍ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടപളനി, താംബരം തുടങ്ങിയ ഇടങ്ങളില്‍ വീടുകളില്‍ വെള്ളംകയറിയിട്ടുണ്ട്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

 

 

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here