വർത്തമാനം
‘കോംപ്രമൈസ്’ എന്ന വാക്കിനോടാണ് വാണിജ്യ സിനിമാലോകത്ത് സംവിധായകർ ഏറ്റവും വിധേയപ്പെട്ടിരിക്കുന്നത്. താരം, നിർമ്മാതാവ്, വിതരണക്കാർ, തിയേറ്ററുകൾ എന്നിങ്ങനെ തുടങ്ങി ഫാൻസ് വരെ ഒരു ഭാഗത്ത്. മതം, രാഷ്ട്രീയം, വർഗ്ഗീയ സംഘടനകൾ എന്നിങ്ങനെയുള്ളവ മറുവശത്ത്. അങ്ങനെ പലതരം പ്രീണനങ്ങളുടെ ബാക്കിപത്രമാണ് പ്രേക്ഷകരിലെത്തുന്ന സിനിമ.
ഈ ഗതികേടിൽ നിന്നുള്ള മോചനം പ്രഖ്യാപിച്ചുകൊണ്ടാണ് സ്വതന്ത്ര സിനിമകളുടെ ലോകം വളരുന്നത്. ഒന്നോ രണ്ടോ ലക്ഷം രൂപയ്ക്ക് ഒരുക്കുന്ന സിനിമകൾ വൻ ബജറ്റ് സിനിമകളേക്കാൾ ശ്രദ്ധിക്കപ്പെടുന്നു.
‘ഡൊമസ്റ്റിക് ഡയലോഗ്സ്’ സംവിധായകരായ വൈഷ്ണവും ഗോകുലും ഒട്ടേറെ സ്വതന്ത്ര സിനിമകളുടെ സംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫും വർത്തമാനത്തിൽ..