സംവിധായകന്‍ സിദ്ദീഖിന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ലാതെ തുടരുന്നു

0
103

കൊച്ചി: കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സംവിധായകന്‍ സിദ്ദീഖിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. നിലവില്‍ വെന്റിലേറ്ററില്‍ എക്‌മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 24 മണിക്കൂറിനുേശഷമേ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നാണ് ആശുപത്രിവൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

കരള്‍ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ശ്വാസകോശ സംബന്ധമായ അസുഖം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായി. തുടര്‍ന്ന് അത് കരളിനെയും ബാധിക്കുകയായിരുന്നു.

കരള്‍ മാറ്റ ശസ്ത്രക്രിയ നിര്‍ദേശിച്ചെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മോശമായത് സ്ഥിതി സങ്കീര്‍ണമാക്കി. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here