അത്തോളിയിൽ നടന്ന കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയസംഗീത മത്സരത്തിൽ തിരുവങ്ങൂർ ഹൈയര്‍ സെക്കണ്ടറി സ്കൂൾ ഒന്പതാം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദ സുനിൽ ഒന്നാം സ്ഥാനം നേടി. കവിതാ പാരായണത്തിൽ എ ഗ്രേഡ് നേടിയിട്ടുള്ള ദേവനന്ദയും സംഘവും ആലപിച്ച സമൂഹഗാനവും ഒന്നാം സമ്മാനത്തിനർഹമായി.