ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

0
298
dc-books-scholarship-wp

കോട്ടയം: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നവരുടെയും ജീവിതോപാധി നഷ്ടപ്പെട്ടവരുടെയും മക്കളുടെ വിദ്യാഭ്യാസത്തിനായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ആശാ വര്‍ക്കേഴ്‌സ്, നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, കേരളാ പൊലീസ് സേനാംഗങ്ങള്‍, വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തിയിട്ടുള്ളവര്‍, ജീവിതോപാധി നഷ്ടപ്പെട്ടവര്‍, വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ എന്നിവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

MBA, B.Arch, B.Com, BBA കോഴ്‌സുകളുടെ പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് വിശദവിവരങ്ങള്‍ക്ക്: https://dcschool.net/scholarships/ മൊബൈല്‍ നമ്പര്‍: 984659995
Email: dcsmat@dcbooks.com കോവിഡ് 19 മുന്നണി പോരാളികളുടെയും ജീവനോപാധികള്‍ നഷ്ടപ്പെട്ട് വിദേശത്തുനിന്നും മടങ്ങിയെത്തിയവരുടെയും മക്കള്‍ക്ക് ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ അവരുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുകോടി രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കും. ട്യൂഷന്‍ ഫീസില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെ ഇളവു നല്‍കിയാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്.

google-play-logo

LEAVE A REPLY

Please enter your comment!
Please enter your name here