കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ 2020-21 റെഗുലർ ബാച്ച് മെറിറ്റ് അഡ്മിഷനിലേയ്ക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ജൂലൈ 19 ന് ഓൺലൈൻ ആയി പ്രവേശന പരീക്ഷ നടക്കും. ഓഗസ്റ്റ് 1 ന് ക്ലാസുകൾ ആരംഭിക്കും. മെറിറ്റിൽ പ്രവേശനം നേടുന്നവർക്കും പെൺകുട്ടികൾക്കും ട്രാൻസ് ജെൻഡേഴ്സിനും സംവരണ വിഭാഗങ്ങൾക്കും ഫീസിളവുണ്ട്. ഒരു വർഷം ആണ് കോഴ്‌സിന്റെ ദൈർഘ്യം. ഡയറക്ഷൻ, സിനിമാട്ടോഗ്രഫി, എഡിറ്റിംഗ്, സ്‌ക്രിപ്റ്റ് റൈറ്റിങ്, സൗണ്ട് ഡിസൈനിങ്, ആക്ടിങ്, ഫോട്ടോഗ്രഫി എന്നിവയിൽ സ്പെഷലൈസേഷനുള്ള അവസരവുമുണ്ട്. https://www.nwfs.in/ എന്ന വെബ്‍സൈറ്റിലൂടെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9895286711 എന്ന നമ്പറിൽ ബന്ധപ്പെടാം.
…