നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു

0
62

ലോസ് ആഞ്ജലിസ്: 1960കളില്‍ പുറത്തിറങ്ങിയ ഹിറ്റ് പരമ്പരയായ ദി മാന്‍ ഫ്രം അങ്കിളിലെ കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠനേടിയ നടന്‍ ഡേവിഡ് മക്കല്ലം(90) അന്തരിച്ചു. ന്യൂയോര്‍ക്കിലെ പ്രെസ്‌ബൈറ്റീരിയന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

എന്‍.സി.ഐ.എസിന്റെ 450-ലധികം എപ്പിസോഡുകളില്‍ പോസ്റ്റ്‌മോര്‍ട്ടം വിദഗ്ധന്റെ വേഷവും ചെയ്തു. 1968 ലവസാനിച്ച ദി മാന്‍ ഫ്രം അങ്കിളിലെ ഇല്ല്യ കുര്യാക്കേസ് എന്ന റഷ്യന്‍ ഏജന്റിന്റെ കഥാപാത്രത്തിലൂടെ അദ്ദേഹത്തിന് ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി പുരസ്‌കാര നാമനിര്‍ദേശം ലഭിച്ചു. എ നൈറ്റ് ടു റിമംബര്‍, ദി ഗ്രേറ്റ് എസ്‌കേപ്പ് തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമായ വേഷമിട്ടു. സ്‌കോട്ട്‌ലന്‍ഡില്‍ ജനിച്ച മക്കല്ലത്തിന്റെ മാതാപിതാക്കള്‍ സംഗീതമേഖലയിലായിരുന്നു മക്കല്ലത്തിന്റെ തുടക്കം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here