ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം വഹീദാ റഹ്‌മാന്

0
63

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡിന്റെ ഇതിഹാസ നായിക വഹീദാ റഹ്‌മാന്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ തിളക്കമേറിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. കാഗസ് കേ ഫൂല്‍, പ്യാസ, ഗൈഡ്, ഖോമോഷി, ചൗദ്വിന്‍ കാ ചാന്ദ്, സാഹേബ്, ബിവി, ഔര്‍ ഗുലാം തുടങ്ങിയ ചിത്രങ്ങളിലൂടെ വഹീദാ റഹ്‌മാന്‍ പ്രേക്ഷകമനസില്‍ ചിരപ്രതിഷ്ഠനേടി. അറുപതുകളിലും എഴുപതുകളിലും ബോളിവുഡിന്റെ സ്വപ്‌നനായികയായി. ദേവ് ആനന്ദ്, ദിലീപ്കുമാര്‍, രാജ്കപൂര്‍, രാജേഷ് ഖന്ന തുടങ്ങി അക്കാലത്തെ മുന്‍നിരനായകരുടേതിന് തുല്യമായ നായികാകഥാപാത്രങ്ങള്‍ അവര്‍ പകര്‍ന്നാടി. തൃസന്ധ്യ എന്ന മലയാള ചിത്രത്തിലും അഭഇനയിച്ചിട്ടുണ്ട്.

രേഷ്മാ ഔര്‍ ഷേറാ(1971) എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം നേടി. 1972ല്‍ പത്മശ്രീ, 2011ല്‍ പ്ത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. നീണ്ട് ഇടവേളയ്ക്ക്‌ശേഷം 2002ല്‍ ബോളിവുഡില്‍ നടത്തിയ രണ്ടാംവരവിലും ഉജ്വലകഥാപാത്രങ്ങള്‍ തേടിയെത്തി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here