സംസ്ഥാന പുരാരേഖാ വകുപ്പ് പ്രളയ ബാധിത പ്രദേശങ്ങളിലെ നാശം സംഭവിച്ച പുരാരേഖകളും പ്രധാനപ്പെട്ട രേഖകളും ശാസ്ത്രീയ സംരക്ഷണം നടത്തി നൽകും. വകുപ്പിന്റെ തിരുവനന്തപുരത്തുളള ഡയറക്ടറേറ്റിലും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലുമുളള റീജിയണൽ ഓഫീസുകളിലെ കൺസർവേഷൻ വിഭാഗം രേഖകളുടെ എല്ലാ തരത്തിലുമുളള സംരക്ഷണ പ്രവർത്തനങ്ങൾക്ക് സുസ്സജ്ജമാണ്. വ്യക്തികളുടെയോ, സ്വകാര്യ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയുടേയോ കൈവശമുളള പ്രളയത്തിൽ നനഞ്ഞതോ, കേടായതോ ആയ ഇത്തരം രേഖകൾ സംരക്ഷിക്കുന്നതിന് പുരാരേഖാ വകുപ്പിനെ സമീപിച്ചാൽ ഇതിനുളള സാങ്കേതിക സഹായം നല്കുന്നതോടൊപ്പം ആവശ്യമായ സംരക്ഷണം സൗജന്യമായി നൽകുകയും ചെയ്യും. ഇതിനായി 0471-2311547, 9495871627 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.