വയനാട്ടിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള………..

0
227

“വയനാട്ടിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള………..”. അവധി പ്രഖ്യാപനം അല്ല ബ്രോസ്‌. ഇത് വേറൊരു കാര്യമാണ്. വായിക്കണം. രംഗത്തിറങ്ങണം. നിങ്ങൾ എല്ലാവരും ഉണ്ടാകും എന്നറിയാം

ഞായറാഴ്ച നമ്മൾ ഇറങ്ങുകയാണ്‌. വയനാട്ടിലെ ഓരോ മുക്കും മൂലയും നമ്മൾ ക്ലീനാക്കും അന്ന്

എല്ലാവരും വരണം

വരുമ്പോൾ ഗംബൂട്ടും ഗ്ലൗസുമൊക്കെ കയ്യിലുണ്ടെങ്കിൽ എടുക്കണം. അത്‌ നമുക്ക്‌ കുറേയധികം ആവശ്യമുണ്ട്‌

പിന്നെ ഒരു കാര്യം മറക്കണ്ട. ഞായറാഴ്ച ക്ലീനാക്കാൻ ഇറങ്ങും മുൻപേ എല്ലാവരും ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം. അത്‌ വളരെ പ്രധാനമാണ്‌

നമ്മൾ ഒന്നിച്ചങ്ങോട്ട്‌ ഇറങ്ങിയാൽ വയനാട്‌ ഞായറാഴ്ച പൂർണ്ണമായും ശുചിയാവും. ഒരു ലക്ഷം വൊളണ്ടിയർമ്മാരാണ്‌ വയനാട്ടിലെ പ്രളയവും ഉരുൾപൊട്ടലും ഉണ്ടായ എല്ലാ വഴികളും, തോടും, പുഴയും, വീടും, പൊതു ഇടങ്ങളും ശുചിയാക്കാൻ ഇറങ്ങുന്നത്‌

നിങ്ങളും വരണം. നമുക്ക്‌ ഒത്തുപിടിക്കാം. നമ്മുടെ വയനാടിനു വേണ്ടി

If You Are Willing To Participate Please Register at https://forms.gle/tAbQGb6y2FqALg4M7

LEAVE A REPLY

Please enter your comment!
Please enter your name here