കാട്ടുനായ്ക്ക ഗോത്രഭാഷാകവിത
ബിന്ദു ഇരുളം
ദബ്ബെല്ലുപ്ത്തിദ
ദൈവമനെ കണ്ടെരാ .
സണ്ണ കാട് ഗെല്ലീ
മൊളിച്ചത്ത്.
അണ്ദ ഗോഡെ
ഗെസല്തിൻത്ത് .
സേറ് മ് ണ്ണ് ല്
മ്‌ശിയർത്തു സാരി ശിദ
കോല കെ അളകിത്ത്.
മട്ട് ഒന്തൊന്താകി
ഹ്‌ട് ദ് തിരി ത്ത്.
യ സറ് ഗൊന്തു തരെ .
ഇല്ലി,
ദൈവ്വന് നളല് ന്
ബായ് മുച്ചിറ ദ് .
ദൈബ്ബജിന
ദൈവഹേളി ല്ലേ
നളല്നി കറ്ദക
നളല ജെ കാണി.
ഇന്ന് യാന്ന മാടക്ക്.
ന്നാ …
ഇന്ന് യാന്ന മാടക്ക്?
മ്ദ്ദ്ഗ് ഹൊസ്സ
മ്ദ് ക്കാറന് ബേക്ക്.
ഇന്ന് യാന്ന മാടക്ക്?
ബിറ്ന്ത് ബറ ദ്ദേദക ഓർത്ത് ല്ലേ നന്ന
ഹെച്ചിയത്തനി.
മറ ത്തൊംപ്പാഗി
ഹവ്വ റേളിദ ന്നായ
ക്ളില്ലേ.
ഹൊസ മക്കഗിന്ത്
ദൈവ കാണി.
ആളലെ നാലകെപ് ങ്കാ.
ഒന്താദ ദൈവ നി
ഒന്തൊ ന്താഗി
മനെല് കെട്ടിട്ടത്
ന്നാ ത്തല്ലാ.
ഹെല്ലി
മോഡ ക്ണ്ട്
കണ്ണീറ്ളിശി
ആ മണ്ണ് ല്
പ്ങ്കി ബ്ദറ്.
മലയാള വിവർത്തനം
ദൈവപ്പുര
ദർഭപ്പുല്ലു മേഞ്ഞൊരു
പുരയെ കണ്ടോ .
ചെറുകാടുകളവിടെ
മുളച്ചതില്ലേ.
നെയ്ത തൈതലുകൾ
ചിതലുമെടുത്തില്ലേ.
ചേറു കുഴച്ച മണ്ണിൽ
കരിയരച്ചു ചാലിച്ച
കോലായുമടർന്നില്ലേ.
പടികളൊന്നൊന്നായി
ഇടിഞ്ഞുമാഞ്ഞ്
പേരിനൊരു തറയുണ്ട്.
ഇവിടെ,
ദൈവവും നിഴലും വായടച്ചിരിക്കുന്നു.
ദൈവോത്സവനാളിൽ
ദൈവം പറഞ്ഞില്ല.
നിഴലേ വിളിച്ചപ്പോൾ
നിഴൽപ്പാടുമില്ല.
ഇനിയെന്തു ചെയ്യണം?
ഞാൻ..
മരുന്നുകൾക്കൊരു പുതു
മരുന്നുകാരനെ വേണം.
ഇനിയെന്തു ചെയ്യണം?
വിരുന്നുകൾക്കൊരു മതിലു തീർത്ത നാൾ
ഓർത്തില്ലയെന്റെ പൂർവ്വികരേ.
മരത്തണലായി
നിന്നവരോതിയ ന്യായവാക്കുകൾ നമിച്ചതില്ല.
പുതിയൊരു കിനാവള്ളികൾക്കിന്ന് ദൈവമില്ല.
ഓതുവാനോങ്ങുന്ന നാവുമില്ല.
ഒരുമിച്ച ദൈവത്തെ
ഒന്നൊന്നായടർത്തി
കുടിയിൽ കൊണ്ടു
കെട്ടിയിട്ടതും ഞാനല്ലയോ?
അവിടെ
ആകാശം കാൺകെ
കണ്ണീർ പൊഴിച്ചവർ താണു.
ബിന്ദു ഇരുളം
വയനാട് ജില്ലയിലെ ബത്തേരി താലുക്കിൽ ഇരുളത്തെ വാറച്ചൻകുന്ന് കോളനിയിൽ താമസം. കാട്ടുനായ്ക്ക സമുദായത്തിലെ അംഗമാണ്.
GLPS കക്കടംകുന്നിൽ മെന്റർ ടീച്ചർ (ഗോത്രഭാഷ അധ്യാപിക) ആയി ജോലി ചെയ്യുന്നു. മലയാളത്തിലും ഗോത്രഭാഷയിലും കവിതകൾ രചിച്ചിട്ടുണ്ട്. ഓൺലൈൻ മാസിക മാർഗ്ഗയിലും കവിതകൾ വന്നിട്ടുണ്ട്. കേരള സർക്കാറിന്റെ റേഡിയോ മലയാളം ഓൺലൈൻ റേഡിയോയിലെ പയമേ പണലിയിൽ ‘ഗോത്ര സംസ്ക്കാരവും കവിതയും’ എന്ന വിഷയം അവതരിപ്പിച്ചിട്ടുണ്ട്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.