ദാദഭായി നവറോജി: ഇന്ത്യയുടെ വന്ദ്യവയോധികൻ

0
1029

നിധിന്‍.വി.എന്‍

ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് ഇംഗ്ലണ്ടില്‍ നിന്ന് മത്സരിച്ചു ജയിച്ച ആദ്യത്തെ ഭാരതീയനും, ഏഷ്യക്കാരനുമാണ് ദാദഭായി നവറോജി. ഇന്ത്യയുടെ വന്ദ്യവയോധികൻ ദാദഭായി നവറോജി അന്തരിച്ചിട്ട് ഇന്ന് 101 വർഷം. ദേശസ്നേഹികളായ എല്ലാവര്‍ക്കും ദാദയും ഭായിയുമായിരുന്നു നവറോജി. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ‘സ്വരാജ്’ എന്ന പദം ആദ്യമായി ഉപയോഗിച്ചതു നവറോജിയാണ്.  ‘ സ്വരാജാണ് നമ്മുടെ ലക്ഷ്യം. സ്വയം ഭരണമാണ് നമ്മുടെ ആവശ്യം’ എന്ന പ്രഖ്യാപനമാണ് ഇന്ത്യൻ നാഷ്ണാൽ കോണ്‍ഗ്രസിനു വീരൃം പകർന്നത്. ഗാന്ധിജിക്കു ഗുരുതുല്യനായിരുന്നു നവറോജി. ഇന്ത്യയിൽ ബ്രിട്ടീഷുകാർ നടത്തുന്ന സാമ്പത്തിക ചൂഷണത്തെപ്പറ്റി ആദ്യമായി ആധികാരിക പഠനം നടത്തിയത് ദാദ ഭായിയായിരുന്നു. പാവങ്ങൾക്ക് വലിയ നികുതിഭാരം വരുന്നതു വെളളക്കാരുടെ ധൂർത്തുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തിന്റെ അണിയറ ശില്പികളിലൊരാളും, 1886ൽ രണ്ടാം സമ്മേളനത്തിന്റെ അധ്യക്ഷനാവുകയും ചെയ്തു. 1895 ൽ ബ്രിട്ടീഷ് ഗവണ്‍മെന്റ് അദ്ദേഹത്തിന് ‘സർ’ സ്ഥാനം നൽകാൻ തിരുമാനിച്ചെക്കിലും ദാദ അത് നിരാകരിക്കുകയാണുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here