മൈക്രോസോഫ്റ്റിന്റെയും ഡേറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും സംയുക്ത പദ്ധതിയായ, ‘പ്രോജക്ട് സൈബര്‍ശിക്ഷ’, വനിതാ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് സൈബര്‍ സെക്യൂരിറ്റിയില്‍ പരിശീലനം നല്‍കുന്നു. നാലുമാസം ദൈര്‍ഘ്യമുള്ള പരിശീലനപരിപാടി നോയിഡയിലും (യു.പി.) മൊഹാലിയിലും (പഞ്ചാബ്) നടത്തും. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ ഓരോ കേന്ദ്രത്തിലും 30 പേര്‍ക്ക് പ്രവേശനം നല്‍കും.
പരിശീലനത്തിനുള്ള ചെലവ് സ്‌കോളര്‍ഷിപ്പായി/സാമ്പത്തിക സഹായമായി വിദ്യാര്‍ഥികള്‍ക്ക് കിട്ടും. സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ തൊഴില്‍ കരസ്ഥമാക്കാന്‍ വേണ്ട സഹായവും ലഭ്യമാക്കുന്നതാണ്. ഏതെങ്കിലും ബ്രാഞ്ചിലെ ബി.ടെക്./എം.ടെക്., എം.സി.എ., അല്ലെങ്കില്‍, ഐ.ടി./കംപ്യൂട്ടര്‍ സയന്‍സ് എം.എസ്സി. ബിരുദം വേണം. കുടുംബവാര്‍ഷിക വരുമാനം ഏഴുലക്ഷത്തില്‍ താഴെയായിരിക്കണം. 21-നും 26-നും ഇടയ്ക്ക് പ്രായം. അപേക്ഷ ഡിസംബര്‍ 31-നകം നല്‍കണം. താല്‍പര്യമുള്ളവര്‍ https://www.dsci.in/cyber-shikshaa/ എന്ന വെബ്‌സൈറ്റി വഴി രജിസ്റ്റര്‍ ചെയ്യുക