തൃശൂര്‍: രണ്ടാമത് അന്താരാഷ്ട്ര ഫോക് ഫിലിം ഫെസ്റ്റിവലിന് (ഐ.എഫ്.എഫ്.എഫ്) ആരംഭം കുറിച്ചു. തൃശൂര്‍ ചലച്ചിത്ര കേന്ദ്രം, ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഫ്.എഫ്.എസ്.ഐ) സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ്, നാട്ടുകലാകാര കൂട്ടം എന്നിവയുടെ നേതൃത്വത്തിലാണ് മേള നടക്കുന്നത്. ഡിസംബര്‍ 28ന് വൈകിട്ട് സെന്റ് തോമസ് കോളേജിലെ മെഡ്‌ലി കോട്ട് ഹാളില്‍ വെച്ച് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 15 രാജ്യങ്ങളില്‍ നിന്നായി 40 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. തൃശൂര്‍ സെന്റ് തോമസ് കോളേജ് മെഡ്‌ലിക്കോട്ട് ഹാള്‍, മേനാച്ചേരി ഹാള്‍ എന്നിവിടങ്ങളിലാണ് പ്രദര്‍ശനം നടക്കുക. ഡിസംബര്‍ 30ന് മേള സമാപിക്കും.