കുസാറ്റില്‍ വിവിധ ഒഴിവുകള്‍

0
197

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അനുവദിച്ചിട്ടുള്ള ഡിബിറ്റി പ്രോജക്ടില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് എംഎസ്സി മറൈന്‍ ബയോളജി/ ബയോ കെമിസ്ട്രി/ ബയോ ടെക്‌നോളജി/ മറൈന്‍ ബയോടെക്‌നോളജി/ മൈക്രോബയോളജി യോഗ്യതയഉള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സിഎസ്‌ഐആര്‍- യുജുസു നെറ്റ്/ ഗേറ്റ് യോഗ്യതയോ പ്രസക്ത വിഷയത്തില്‍ ഗവേഷക പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫെലോഷിപ്പ് തുക 25,000/ രൂപയും വീട്ടു വാടക ബത്തയും.

ലബോട്ടറി അസിസ്റ്റന്റ് ഒഴിവിലേക്ക് ബിഎസ്സി സുവോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 18,900 രൂപയാണ് ശമ്പളം. താല്‍പര്യമുള്ളവര്‍ ഡോ. ടി.പി. സജീവന്‍, പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാറ്റിക് അനിമല്‍ ഹെല്‍ത്ത്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, ഫൈന്‍ ലേക് സൈഡ് ക്യാമ്പസ് ആര്‍ട്‌സ് അവന്യു കൊച്ചി-16 എന്ന വിലാസത്തില്‍ ഏപ്രില്‍ 9-ന് മുമ്പായി ലഭിക്കണം. കാലാവധി ഒരു വര്‍ഷം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946099408
വെബ്‌സൈറ്റ്: www.ncaah.org

ഐപിആര്‍ സ്റ്റഡീസില്‍ റിസര്‍ച്ച് അസിസ്റ്റന്റ്

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തില്‍ (ഐപിആര്‍ സ്റ്റഡീസില്‍) ഒഴിവുള്ള റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സ്/ ഇക്കണോമിക്‌സ്/ പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയില്‍ ബിരുദാന്തര ബിരുദമുള്ളവര്‍ക്ക് 40,000/ രൂപയും പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് 50,000/ രൂപയുമാണ് ശമ്പളം. താല്പര്യമുള്ളവര്‍ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും സഹിതം കോ ഓര്‍ഡിനേറ്റര്‍, ഡിഐപിപി ചെയര്‍, ഐപിആര്‍, കുസാറ്റ് പി.ഒ, കൊച്ചി-682022 (ഇ-മേയില്‍: ciprs@cusat.ac.in) എന്ന വിലാസത്തില്‍ ഏപ്രില്‍ 20-നുള്ളില്‍ അപേക്ഷിക്കുക.

വിശദ വിവരങ്ങള്‍ക്ക്: 0484- 2575174

ഇന്റര്‍വ്യൂ

കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ യങ് പ്രഫഷണല്‍- തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് ഏപ്രില്‍ 6-ന് രാവിലെ 10 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നൂ. ഒരു വര്‍ഷമാണ് നിയമന കാലാവധി. കൂടുതല്‍ വിവരങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ www.cift.res.im എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌

LEAVE A REPLY

Please enter your comment!
Please enter your name here