ഫ്രഞ്ച് നവസിനിമ പ്രസ്ഥാനത്തിന്റെ അമരത്ത് ഉണ്ടായിരുന്ന വിഖ്യാത വനിത ചലച്ചിത്ര സംവിധായക ആഗ്നസ് വാര്‍ദ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ദയുടെ ‘ക്ലെയോ ഫ്രം 5 ടു 7’, ‘വാഗാബോണ്ട്’, ‘ഫേസസ് പ്ലേസസ്’ എന്നീ ചിത്രങ്ങള്‍ ലോക പ്രശസ്തമാണ്.
ദീര്‍ഘകാലം അര്‍ബുദരോഗ ബാധിതയായിരുന്നു വാര്‍ദ. കഴിഞ്ഞ ബെര്‍ളിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വാര്‍ദ ബൈ ആഗ്നസ് എന്ന അവരുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഓണററി ബെര്‍ളിനാലെ കാമറ അവാര്‍ഡും സിനിമ നേടിയിരുന്നു. നാല് തവണ ബെര്‍ളിന്‍ മത്സര വിഭാഗത്തില്‍ വാര്‍ദയുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. 1965-ല്‍ ‘ബൊന്യൂര്‍’ എന്ന സിനിമയ്ക്ക് ഏറ്റവും മികച്ച സിനിമയ്ക്കുള്ള ഗ്രാന്‍ ജൂറി പുരസ്‌കാരവും നേടിയിരുന്നു.
2017-ല്‍ ഓണററി ഓസ്‌കാര്‍ പുരസ്‌കാരവും വാര്‍ദ നനേടി. ആദ്യമായാണ് ഒരു വനിതാ സംവിധായക ഓണററി ഓസ്‌കാര്‍ നേടുന്നത്. ഫോട്ടോഗ്രാഫര്‍, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും ആഗ്നസ് പ്രശസ്തയായിരുന്നു. 1928 മേയ് 30-നായിരുന്നു വാര്‍ദ ജനിച്ചത്