ആലപ്പുഴ, കോട്ടയം ജില്ലകളിൽ വെള്ളപ്പൊക്കത്തിൽ ബുദ്ധിമുട്ടുന്ന സഹോദരങ്ങളെ സഹായിക്കാനുള്ള സർക്കാറിന്റെ ഉദ്യമങ്ങളിൽ ജില്ലാ ഭരണകൂടവും പങ്കാളിയാകുന്നു. വെള്ളപ്പൊക്ക ബാധിത മേഖലകളിലെ ആവശ്യങ്ങൾ അനവധിയാണെങ്കിലും ജില്ലകളിൽ വളരെ അത്യാവശ്യമായ സാധനങ്ങളുടെ ഒരു ലിസ്റ്റ് ലഭ്യമാക്കിയിട്ടുണ്ട്. അത് താഴെ കൊടുക്കുന്നു ഭക്ഷണ സാധനങ്ങൾ നൽകാൻ താത്പര്യമുള്ളവർ നാളെ (26) മാനാഞ്ചിറ ഡിടിപിസി ഹാളിൽ ഒരുക്കിയിരിക്കുന്ന കൗണ്ടറിൽ സാധനങ്ങൾ കൈമാറാവുന്നതാണെന്ന് ജില്ലാ കളക്ടർ യു വി ജോസ് അറിയിച്ചു. പണം സ്വീകരിക്കുന്നതല്ല. റവ ആട്ട, അരിപ്പൊടി, കുടിവെള്ളം, പാൽപ്പൊടി, പാചക എണ്ണ, ധാന്യങ്ങൾ, പയറ് വർഗങ്ങൾ എന്നിവ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9847736000