Homeകേരളംഷിൽനക്ക് വേണ്ടി നാദാപുരം ഗവ: കോളേജ് ചോദിക്കുന്നു...

ഷിൽനക്ക് വേണ്ടി നാദാപുരം ഗവ: കോളേജ് ചോദിക്കുന്നു…

Published on

spot_img

വൈഷ്ണ രാജീവ്‌

ഈ വഴി അവളിനിയുംവരും… സമാനതകളില്ലാത്ത ഞങ്ങളുടെ പ്രതീക്ഷകൾ കനിവു വറ്റാത്ത മനുഷ്യരേ നിങ്ങളെ തേടുന്നു…
ആ ചിരി മനസ്സിൽനിന്നും മായുന്നതേയില്ല. എങ്ങനെ ആണവളെ ഓർത്തെടുക്കേണ്ടത്? ഇത്തിരിപ്പോന്ന കോളേജിൽ മറ്റെല്ലാവരെയുംപ്പോലെ അവൾക്കും അവളുടേതായ ഒരു ഐഡൻറിറ്റി ഉണ്ടായിരുന്നു. ഈ കോളേജില്‍ ഏറ്റവും മുടിയുള്ള കുട്ടി നീയാണെന്ന് ഇടയ്ക്കിടയ്ക്ക് അവളോട് പറയാറുണ്ടായിരുന്നത് ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞ് ഒഴുകുകയാണ്. മരുന്ന് മണക്കുന്ന നാലുചുമരുകൾക്കുള്ളിൽ കീമോതെറാപ്പി കഴിഞ്ഞ് കിടക്കുന്ന അവളുടെ മുടിയൊക്കെ ഇപ്പൊ കൊഴിഞ്ഞു പോയിട്ടുണ്ടാവും. ട്രിപ്പിൾ എടുത്തുള്ള ആ വരവിനെ പലരും കളിയാക്കാറുണ്ടായിരുന്നു. അവളറിഞ്ഞു കാണുമോ സെക്കന്റ് സെമസ്റ്റർ റിസൾട്ട് വന്നത് ? മൂന്നാം വര്‍ഷ ഫിസിക്സ് ക്ലാസ്സിലെ ടോപ് സ്‌കോറർ താനാണെന്ന് അവളറിഞ്ഞു കാണുമോ ?  എപ്പഴാണ് സ്വപ്‌നങ്ങൾ ഏറെയുള്ള ഞങ്ങളുടെ കൂട്ടുകാരിയെ നശിച്ച രോഗം കാർന്നു തിന്നാൻ തുടങ്ങിയത്….. അറിയില്ല.

‘എവിംഗ്സ് സർക്കോമ’ എന്ന മാരകമായ ഒരുതരം ക്യാൻസർ രോഗത്തിനടിമപ്പെട്ട് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ കഴിയുന്ന ഞങ്ങളുടെ പ്രിയ്യപ്പെട്ടവളുടെ 11 ലക്ഷത്തോളമുള്ള വരുംകാല ചികിൽസാ ചിലവുകൾക്ക് മുൻപിൽ അവളുടെ വീട്ടുകാർ നിസ്സഹായ രാണ്. 7 ലക്ഷത്തോളം രൂപ ഇതിനകം ചികിത്സാസയ്ക്കായ് കുടുംബം ചിലവഴിച്ചു കഴിഞ്ഞു. ഷിൽനയുടെ അച്ഛൻ ശാരീരികപ്രശ്നങ്ങൾ കാരണം ഗൽഫിൽനിന്ന് ജോലി ഒഴിവാക്കി വന്നിരിക്കുകയാണ്. ഒരു വർഷത്തോളം നീളുന്ന ചികിത്സയ്ക്കായുള്ള ഭീമാ കാരമായ തുക സ്വരൂപിക്കാനുള്ള ഓട്ടപ്പാച്ചിലിൽ ആണ് നാദാപുരം ഗവർമെന്റ് കോളേജിലെ അവളുടെ സഹപാഠികളായ ഞങ്ങൾ. ഒരുപാട് പ്രതീക്ഷകളുള്ള ഈ കൂട്ടുകാരിയെ എന്ത് വിലകൊടുത്തും ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാനുള്ള ഞങ്ങളുടെ തീവ്ര ശ്രമത്തിൽ ഞങ്ങളോടൊപ്പം നിങ്ങളും വേണം. പ്രതീക്ഷയുണ്ട് ഞങ്ങൾക്ക് കനിവുവറ്റാത്ത മനുഷ്യരേ നിങ്ങളിൽ
നിങ്ങളുടെ പ്രാർത്ഥനയും കരുണയും ഉണ്ടാവണം അവൾ ഞങ്ങളിലേക്ക് മടങ്ങിയെത്തും വരെ….

Shilna Ramesh
A/C No: 80800811041208
IFSC Code: YESBOCMSNOC

(കോളേജ് യൂണിയന്‍ എഡിറ്റര്‍ ആണ് ലേഖിക)

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this