ആത്മയിൽ മ്യൂറല്‍ പെയിന്റിങ് ശില്‍പശാല ആരംഭിച്ചു

0
1019

കോഴിക്കോട്: ‘ആത്മ’ ക്രിയേറ്റീവ് ലാബില്‍ മ്യൂറല്‍ പെയിന്റിങ് ശില്‍പശാലയ്ക്ക് തുടക്കം കുറിച്ചു. പ്രശസ്ത മ്യൂറല്‍ പെയിന്റിങ് ആര്‍ട്ടിസ്റ്റ് സന്തോഷ് മാവൂര്‍ ചിത്രം വരച്ച് കൊണ്ട് ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കലാകാരന്റെ പ്രശസ്തി നോക്കി ചിത്രങ്ങളെ വിലയിരുത്തുന്നതിന് പകരം രചനകളെയാണ് അവലോകനം ചെയ്യേണ്ടതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സുബേഷ് പത്മനാഭന്‍ (ആര്‍ട്ട് ഡയറക്ടര്‍, ആത്മ) സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുജീഷ് സുരേന്ദ്രന്‍ (ഡയറക്ടര്‍, ആത്മ) അധ്യക്ഷത വഹിച്ചു. പ്രശസ്ത ചുമർ ചിത്രകാരൻ സതീഷ് തായാട്ട്  ആണ് ക്യാമ്പ് ഡയറക്ടര്‍. സതീഷ് തായാട്ട്, ബിലാല്‍ ശിബിലി (എഡിറ്റര്‍, ആത്മ ഓണ്‍ലൈന്‍), സുർജിത്ത് സുരേന്ദ്രൻ (ചീഫ് വിഷ്വലൈസർ, ‘ആത്മ’) തുടങ്ങിയവര്‍ സംസാരിച്ചു. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് ജൂലൈ 31 ന് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here