പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് ശിശുദിനാഘോഷത്തോടനുബന്ധിച്ചു ” ക്ലേ മോഡലിങ് മത്സരം” സംഘടിപ്പിക്കുന്നു. നവംബർ 14 രാവിലെ 9.30 മണിക്ക് പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലെ ആംഫി തീയേറ്ററിൽ വെച്ചു മത്സരം ഉദ്ഘാടനംചെയ്യുന്നു . കാറ്റഗറി I (12 വയസ്സിൽ താഴെ ), കാറ്റഗറി II : (12 മുതൽ 17 വയസ്സ് വരെ) എന്നീ രണ്ട് വിഭാഗത്തിലാണ് ക്ലേ മോഡലിങ് മത്സരം നടത്തുന്നത്. മത്സര വിജയികൾക്ക് ക്യാഷ് പ്രൈസും മെമെന്റോയും കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും. താല്പര്യം ഉള്ളവർ നവംബർ 13 നുള്ളിൽ താഴെ നൽകിയിരിക്കുന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ് .
9400399000. email : mail@thesnakepark.com