പ്രദീപ് കുമാർ കാവുന്തറയ്ക്കും നൗഷാദ് ഇബ്രാഹിമിനും ടി എ റസാഖ്  പുരസ്കാരം

0
270
noushad-ibrahim-pradeep-kavunthara

തിരക്കഥാകൃത്തും സംവിധായകനും ആയിരുന്ന  ടി എ റസാഖിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന് തിരക്കഥാകൃത്ത് പ്രദീപ്കുമാർ കാവുന്തറയെയും നവാഗത സംവിധായകൻ നൗഷാദ് ഇബ്രാഹിമിനെയും (ഓടുന്നോൻ) തിരഞ്ഞെടുത്തു. 15,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

ടി.. റസാഖിനെ പോലെ നാടക രംഗത്തുനിന്ന് സിനിമയിലെത്തി പ്രതിഭ തെളിയിച്ചവരെയാണ് ഇത്തവണത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് ജൂറി അംഗങ്ങളായ ബാബു പറശ്ശേരി, എം. പത്മകുമാർ, ഷാജൂൺ കാര്യാൽ എന്നിവർ അറിയിച്ചു.

17ന് ഞായറാഴ്ച നാലുമണിക്ക് കോഴിക്കോട്  വർത്തകമണ്ഡലം ഹാളിൽ നടക്കുന്ന ടി.. റസാഖ് അനുസ്മരണ ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പുരസ്കാരം വിതരണം ചെയ്യും. ചടങ്ങിൽ ഉയരെ സിനിമയുടെ സംവിധായകൻ ലദഹt a ആദരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here