അഹ് മദ് മുഈനുദ്ദീൻ
തുജേ ദേഖാ തൊ യെ
ജാനാ സനം….
ബാൻറ് സംഘത്തോടൊപ്പം
നടക്കാനാണ് എനിക്കിഷ്ടം
ആനക്കമ്പം പോലെ
തന്നെയാണിതും.
പെണ്ണാളേ പെണ്ണാളേ
കരിമീൻ കണ്ണാളേ കണ്ണാളേ…
തടിച്ച് കൂടിയ ആൾക്കൂട്ടത്തിന് നടുവിൽ
പത്ത് മുപ്പത് പേർ നിരന്ന് നിന്ന്
പൊരിക്കയാണ്.
എന്താണൊരു സുഖം
എമ്മാതിരി ഫീൽ.
എന്നിസൈ പാടി വരും
കാറ്റുക്കു ഉറുവമില്ലൈ…
ബാന്റ് കേൾക്കാനും
കരിമ്പ് വാങ്ങാനുമാണ്
പള്ളിപ്പെരുന്നാളിനും
നേർച്ചക്കും പോണത്.
കാതിൽ തേന്മഴയായ്
പാടൂ കാറ്റേ കടലേ…
ബ്യൂഗ്ളും, ക്ലാർനെറ്റും, ഡ്രമ്മും
തൊട്ടു നോക്കാനിപ്പോഴുമിഷ്ടം
ക്ലാർനെറ്റ് വായിക്കുന്നവരോട്
ഒടുക്കത്തെ ആരാധനയാണ്
അവരുടെ ചുണ്ടിലെസുദീർഘ
ചുംബന മുദ്രകൾ
ഇരുട്ടിലും തിളങ്ങുന്നു.
ഞാനും ഞാനുമെൻ്റാളും
ആ നാല്പത് പേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി…
കരിമ്പ്, ക്ലാർനെറ്റ് വലുപ്പത്തിൽ
മുറിച്ചു തന്നു.
നാലെണ്ണം വാങ്ങിയാൽ
ഒരു ട്രൂപ്പിനുള്ളതാവും
പാട്ടിൽ തണുപ്പ് തൊടുന്നു.
ഒളിക്കുന്നുവോ
മിഴിക്കുമ്പിളിൽ
ഒരായിരം കളിപ്പന്തുകൾ…
കരിമ്പിൽ തുമ്പ്
തോട്ടുവക്കിൽ കുഴിച്ചിട്ടു
അധികമാരുമറിയാതെ
അതൊരു കൂട്ടമായി.
നാളെ പുതിയൊരു സംരംഭത്തിന്
തുടക്കമാവുകയാണ്
ക്ലാർനെറ്റ്.
ജ്യൂസ് കഫെ
മധുരവും സംഗീതവും
ആസ്വദിക്കുന്നവർക്ക് സ്വാഗതം.
അഴകിയ ലൈലാ…
അവൾ ഇവളെത് സ്റ്റൈലാ…
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.