വടകര: ചിത്രകലയെ ജനകീയമാക്കുക, ഗാലറിയുടെ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ചോമ്പാൽ ആർട്ട് ഗാലറിയുടെ നേതൃത്വത്തില്‍ ‘ചിത്രഗ്രാമം’ പദ്ധതി ആരംഭിച്ചു. കാപ്പുഴക്കൽ തീരത്ത് വ്യത്യസ്തമായ ഒരു കാൽവെപ്പായിരുന്നു വടകര ബ്ലോക്ക് പഞ്ചായത്ത് ആര്‍ട്ട് ഗാലറി രണ്ടു ദിവസമായി ആവിഷ്കരിച്ചത്. ഒരു പ്രദേശത്തിന്‍റെ പ്രകൃതി ദൃശ്യങ്ങൾ വരച്ച് ഗ്രാമത്തിലെ ഓരോ വീടുകളിലും പ്രദർശിപ്പിച്ചുകൊണ്ട് ആ ഗ്രാമത്തിന് ‘ചിത്രഗ്രാമം’ എന്ന പേരു നൽകി.