കുട്ടികള്‍ക്കായി ചിത്രോത്സവം സജ്ജമാവുന്നു

0
470

കണ്ണൂര്‍: പിണറായി സാമൂഹ്യ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ കെ.ടി ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. നവംബര്‍ 18ന് രാവിലെ 9.30 ക്കാണ് ഗണപതി വിലാസം ബേസിക് യു.പി സ്‌കൂളില്‍ വെച്ച് ‘ചിത്രോത്സവം’ എന്ന് പേരിട്ടിരിക്കുന്ന മത്സര പരിപാടി ആരംഭിക്കുന്നത്. പങ്കന്‍ നാരായണന്‍, പട്ടന്‍ നാണി എന്നിവരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണമെഡലിനായുള്ള രചനാ മത്സരമാണ് നടക്കുന്നത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായാണ് മത്സരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9037405024

LEAVE A REPLY

Please enter your comment!
Please enter your name here