ചിറകുവെച്ചൊരു കടൽ

0
840
athmaonline-chiraku-vechoru-kadal-bincy-abhilash-thumbnail

ബിൻസി അഭിലാഷ്

ചിറകു വെച്ചൊരു കടൽ പാറുന്നു
മണലിന്റെ തിട്ടകൾ തകർക്കാതെ
തീരമെടുക്കാതെ
തിരകളുടെയൊരു-
കുഞ്ഞു തുള്ളിയും തൂവാതെ
ചിറകുവെച്ചൊരു കടൽ
പാറി പറക്കുന്നു.

ചിറകുവെച്ചൊരു കടൽ പാറുന്നു,
തീരമൊരു ചാവിന്റെ
ബലിപീഠമായി നാവറക്കുന്നു.
നിണമറ്റ നാവിന്റെ,
നീരറ്റ ചൊടികളിൽ,
ഒറ്റയായൊരു കടല്കാക്ക
വന്നലറുന്നു.



ചിറകുവെച്ചൊരു കടൽ പോകുന്നു,
നിനവിന്റെ
കടലാഴമെല്ലാം മറപ്പിച്ചു,
അലറുന്ന തിരകളുടെ
ഇടനെഞ്ച് പൊട്ടിച്ചു,
കാണാത്ത ചിറകുമായൊരു
കടൽ പാറുന്നു.

ചിറകെട്ടി നിർത്തുന്ന
കാണാക്കയങ്ങളിൽ,
ഉപ്പുകല്ലിൽ നീറി
നുരയുന്ന തിരയുമായി,
ചിറകുവെച്ചൊരു കടൽ പാറുന്നു
തീ വീണ,
തീരമൊരു
തിരയുടെ ചിതൽപുറ്റിലുറയുന്നു.

athmaonline-bincy-abhilash
ബിൻസി അഭിലാഷ്

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here