ചിലപ്പതികാരം കാവ്യോത്സവം ജനവരി 20 ന് മതിലകത്ത്
കൊടുങ്ങല്ലൂര്‍: ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി സംഘടിപ്പിക്കുന്ന ചിലപ്പതികാരം കാവ്യോത്സവം ജനു.20 രാവിലെ 9.30-ന് മതിലകം ഒ.എല്‍.എഫ്.ഗേള്‍സ് സ്‌കൂളില്‍ വെച്ച് നടക്കും. നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം ചെയ്യും. ഇ.ടി. ടൈസണ്‍മസ്റ്റര്‍ എ.എല്‍.എ. പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിക്കും. നൂറോളം കവികള്‍ പങ്കെടുക്കുന്ന കവി അരങ്ങ്, യു.പി/ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കവിതാലാപന മത്സരം, പുരസ്‌കാര സമര്‍പ്പണങ്ങള്‍, ആദരണങ്ങള്‍, പുസ്തകപ്രകാശനങ്ങള്‍, ഫോട്ടോഗ്രാഫി പ്രദര്‍ശനം, എഴുത്തോലപ്രദര്‍ശനം, പുസ്തകപ്രദര്‍ശനം, കഥാപ്രസംഗം എന്നീ പരിപാടികളാണ് കാവ്യോത്സവത്തില്‍ ഒരുക്കിയിട്ടുള്ളത്.
[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]
[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]