The Backstager

0
1491

നിധിന്‍ വി.എന്‍

ഒരു സിനിമാക്കാരന് പറയാന്‍ എന്തെല്ലാം ഉണ്ട്? അവന്‍ പറയുന്ന അവന്റെ കഥകളില്‍, വേദനകള്‍ മാത്രം നിഴലിക്കുന്നത് എന്തുക്കൊണ്ടാണ്? അത്രമേല്‍ മുറിയപ്പെട്ടുകൊണ്ടാണ് ഒരാള്‍ തന്റെ വിജയത്തിലേക്ക് എത്തുന്നത്. ആ യാത്ര എങ്ങനെ ആയിരിക്കും? അനുഭവിച്ചിട്ടുണ്ടോ? അനുഭവിച്ചവര്‍ക്ക് ജീവിതം നേരില്‍ കാണുന്നതായി തോന്നും. കിച്ചു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച The Backstager എന്ന ചിത്രം അത്തരമൊരു കഥയാണ് പറയുന്നത്. ഒരു സംവിധായകനാകാന്‍ കൊതിച്ച ഒരാളുടെ കഥ. അയാള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍. അവസാനം, അയാള്‍ കണ്ടെത്തുന്ന പരിഹാരം.

നടന്‍ സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ സിദ്ധിഖ് നായക വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ജോണ്‍ അതുല്‍ ജോര്‍ജും, എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് Shaijal P.V-യുമാണ്‌. സിദ്ധിഖിനെ പോലെ മകനും, വൈകാരികമായ നിമിഷങ്ങളെ അത്രമേല്‍ ഭംഗിയായി സ്ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നു. സിനിമയിലേക്ക് സഞ്ചരിക്കാന്‍ തയ്യാറാണെങ്കില്‍ കനംവെച്ച മനസ്സുമായി തിരിച്ചിറങ്ങാം.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here