HomeNATUREമഴ നനഞ്ഞ് ചുരമിറങ്ങാം

മഴ നനഞ്ഞ് ചുരമിറങ്ങാം

Published on

spot_img

പശ്ചിമഘട്ടത്തിന്റെ മൊഞ്ചും കര്‍ക്കിടകമഴയും ആവോളം നുണയാന്‍ ആഗ്രഹമുണ്ടോ ? ഒപ്പം പ്രകൃതിയെ കുറിച്ചുള്ള സംസാരങ്ങളുടെ കുളിര് കൂടിയായാലോ ? ! ‘സേവി’ന്റെ (SAVE, Students’ Army for Vivid Environment) ആഭിമുഖ്യത്തില്‍ കുറ്റ്യാടി ചുരത്തിൽ നിന്നും താഴോട്ട്  മഴയാത്ര സംഘടിപ്പിക്കുന്നു. ജൂലൈ 28 ശനിയാഴ്ച്ചയാണ് മഴനടത്തത്തോട് കൂടിയുള്ള പ്രകൃതി പഠനയാത്ര. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെയും പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കമ്മ്യൂണിറ്റിയുടെയും സംയുക്ത പദ്ധതിയാണ് പരിസ്ഥിതി സൗഹൃദ വിദ്യാര്‍ഥി കൂട്ടായ്മയായ സേവ്.

മഴയാത്രയോട് അനുബന്ധിച്ച്, ഗ്രീൻ കമ്മ്യൂണിറ്റി സ്നേഹ ക്യാമ്പും സംഘടിപ്പിക്കുന്നു. ജൂലൈ 27 വൈകിട്ട് 4 മുതല്‍ 29 രാവിലെ 7 വരെയാണ് ക്യാമ്പ്. ക്യാമ്പിന്റെ ഭാഗമായി മഴ നടത്തത്തിൽ വളണ്ടീയറായും പങ്കെടുക്കാം. അസൗകര്യങ്ങൾ ആസ്വദിക്കാനുള്ള മനസ്സും ചിന്തക്ക് ചൂടേകാനുള്ള തയ്യാറെടുപ്പുമുള്ളവരെ പരിപാടിയിലേക്ക് ക്ഷണിക്കുന്നുവെന്ന് ഗ്രീന്‍ കമ്മ്യൂണിറ്റി ഭാരവാഹികളായ പ്രൊഫ. ശോഭീന്ദ്രൻ (ചീഫ് കോർഡിനേറ്റർ), ഷൗക്കത്ത് അലി എരോത്ത് (ജനറൽ കൺവീനർ) എന്നിവര്‍ അറിയിച്ചു.

താൽപര്യമുള്ളവർ ജൂലൈ 25ന് മുൻപായി റജിസ്റ്റർ ചെയ്യേണ്ടതാണ്.

ബന്ധപ്പെടുക:
സൽമാൻ അബ്ദുല്ല (9562734732)
രജീഷ് ആർ. എസ് (9947414305)

2 COMMENTS

  1. എല്ലാവിധ ആശംസകളും നേരുന്നു .ഈ യാത്ര വിദ്യാർത്ഥികൾക്ക്‌ അല്ലാതെ പ്രായ ഭേദ മന്യേ ആർക്കുവേണമെങ്കിലും പങ്കെടുക്കാമോ .എങ്ങിനെ യൊക്കെ യാണ് മറ്റു കാര്യങ്ങള്

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this