ജയേഷ് വെളേരി
ചായം പൂശിയിടത്താണ്
കണ്ണുകളുടക്കിയത്
കരിമഷിയാണെന്ന് തോന്നുമെങ്കിലും
കണ്ണിനു താഴെയായ് കുത്തുകൾ
ചായം പൂശിയതാണെന്ന് തോന്നി
ദേഹം തൊടുമ്പോഴാണ്
ഇളകുന്നതാണ്
ചുരുണ്ടു കൂടിയതാണെന്ന്
ഓർമ്മപ്പെടുത്തിയത്
ഒട്ടിച്ചേർന്നപ്പോഴാണ്
ചായം ഒന്നിപ്പിച്ചതാണെന്ന്
മനസ്സിലായത്
നടവഴിയിലും ഇരുളിലും
പിന്നാമ്പുറത്തും
ആകാശത്തും
അതേ ചായക്കൂട്ടുകൾ
കറുപ്പും ചുവപ്പും മഞ്ഞയും
നിറത്തിൽ ചായക്കൂട്ടുകൾ
കണ്ണിൽ കവിളിൽ
നെഞ്ചിൽ രോമ കൈകളിൽ..
ഓരോ ചായക്കുത്തുകളും
ഓരോ പ്രതീകങ്ങളായിരുന്നു
കോപത്തിന്റെ പ്രണയത്തിന്റെ
പ്രതീക്ഷയുടെ ചായങ്ങൾ..!
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in, 9048906827