നാഗര്‍കോവില്‍: കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇക്കൊല്ലത്തെ യുവസാഹിത്യ പുരസ്‌കാരം നാഗര്‍കോവില്‍ വടശ്ശേരി സ്വദേശി രാം തങ്കത്തിന്റെ ചെറുകഥ സമാഹാരമായ ‘തിരുകാര്‍ത്തിയല്‍’ന് ലഭിച്ചു.
35 വയസ്സുവരെയുള്ള സാഹിത്യകാരന്മാരുടെ രചനകളാണ് യുവ പുരസ്‌കാറിന് പരിഗണിക്കുക. 50,000 രൂപയും ശ്ല്#പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
2017ല്‍ പ്രസിദ്ധീകരിച്ച തിരുകാര്‍ത്തിയല്‍ ചെറുകഥ സമാഹാരത്തിന് അശോകമിത്രന്‍ പുരസ്‌കാരം, സുജാത അവാര്‍ഡ്, വട ചെന്നൈ തമിഴ് സാഹിത്യ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ജീവിതത്തെയും ബാലവേലയെയും ആസ്പദമാക്കിയാണ് തിരുകാര്‍ത്തിയല്‍ എന്ന ചെറുകഥ സമാഹാകരം രചിച്ചിട്ടുള്ളത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല