Homeസാഹിത്യം

സാഹിത്യം

ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്നവന്റെ കവിത

മനുകൈരളിഒരിയ്ക്കൽ ഞാനൊരു കവിയാകും. മരണമെഴുതി വിടരുന്ന കരവിരുതിൽ നിങ്ങളെന്നെ നിശബ്ദമായി വായിച്ചു തുടങ്ങും. വരികളാകെ ആത്മാഹൂതിയ്ക്കു തുനിയുന്നവന്റെ വെപ്രാളങ്ങളാവും. അത്രമേൽ ജീവിയ്ക്കാൻ കൊതിച്ചിരുന്നിട്ടും മരിച്ചുപോകേണ്ടി വരുന്നവന്റെ ഗതികേടിനെക്കുറിച്ചുള്ള സൂചനകൾ നിങ്ങൾ കണ്ടെടുക്കും. ആത്മഹത്യക്കുവേണ്ടി അവൻ പെരുവിരലിൽ നഖം നീട്ടി വളർത്തിയിരുന്നുവെന്നു കവിത നിങ്ങളോട് കഥ പറയും. കൊരവള്ളിയിൽ പെരുവിരൽ കുത്തിയിറക്കി മോക്ഷമില്ലാത്തൊരു മരണം സ്വയം വരുത്തുന്നൊരു വീരയോദ്ധാവാണ് താനെന്നു പിറുപിറുക്കുന്നൊരു കിറുക്കനെ നിങ്ങൾ കണ്ടെടുക്കും നീണ്ടു മെലിഞ്ഞ അവന്റെ ഉടലിനു മീതെ നിങ്ങൾ എഴുതിത്തെളിയാത്ത പൊട്ടക്കവിയെന്നും ജീവിയ്ക്കാനറിയാത്ത കോമാളിയെന്നും നീട്ടിയെഴുതി ഒപ്പുവയ്ക്കും. ഒക്കെയും അവസാനിച്ചുപോയൊരുവന്റെ അത്രമേൽ നിരാശാഭരിതമായൊരു കവിതയെ വായിക്കാൻ തയ്യാറുള്ളവർ ഇനിയുമുണ്ടോ എന്നൊരന്വേഷണം അന്തരീക്ഷത്തിലാകമാനം അവശേഷിച്ചുകൊള്ളും. എന്റെ കവിത നട്ടപ്പിരാന്തത്തിന്റെ തീരാത്ത ചങ്ങലമുറിവാണെന്നു പിന്നെയും പിന്നെയും നിലവിളിയ്ക്കും നിങ്ങൾ കേട്ടാലുമില്ലെങ്കിലും.

ചാവറ സംസ്‌കൃതി പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്

കൊച്ചി: സി.എം.ഐ സഭാസ്ഥാപകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ പേരില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ചാവറ സംസ്‌കൃതി പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്. 77,777 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.ഡിസംബര്‍ 15...

പ്രണയിക്കുമ്പോൾ

സുനിത ഗണേഷ്പ്രണയിക്കാനായി നിങ്ങൾ ഒരു എലിയെ തിരഞ്ഞെടുക്കരുത്. നിങ്ങൾക്ക് മാളത്തിനകത്തെ ഇരുട്ടു മാത്രമേ കാണാൻ കഴിയൂ. പ്രണയിക്കാനായി നിങ്ങൾ ഒരു തവളയെ കണ്ടുപിടിക്കരുത്. ആഴമുള്ള കിണറ്റിൽ ഇറ്റു വെള്ളത്തിനായി നിങ്ങൾ ദാഹിക്കും. നിങ്ങൾ ഒരു എട്ടുകാലിയുമായി പ്രണയത്തിലാവരുത്. നിലപാടുകൾ അത് കാലിൽ നിന്നും കാലിലേക്ക് മാറ്റിക്കൊണ്ടിരിക്കും. ഒരു ഞണ്ടിനെ പ്രണയിക്കുകയേ ചെയ്യരുത്. അതു നിങ്ങളെ...

ഒറ്റ

അപര്‍ണ എംവല്ലാത്തൊരങ്കലാപ്പാണ് രണ്ടുപേരുടെ രുചിയും മണവുമുള്ളൊരു മുറിയില്‍ ഒറ്റയ്ക്കെണീക്കല്‍,           അതിരാവിലെ എഴുന്നേറ്റ് ജനലുകളെല്ലാം തുറന്നിട്ട് എത്ര അകലേയ്ക്ക് നോക്കിയാലും ഒരാള്‍ ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ ഭയപ്പെടുത്താനെങ്കിലും ഒരാളുണ്ടായിരുന്നെങ്കിലെന്ന് തോന്നും.     ലോകത്തിലെ സകലമാന വിഴുപ്പുകളും എനിക്കു സമ്മാനിച്ച പ്രണയത്തേ...

പ്രകാശം സാഹിത്യ പുരസ്‌കാരം പ്രദീപ്‌ രാമനാട്ടുകരയ്ക്ക്

ചേര്‍ത്തല: പട്ടണക്കാട് പ്രകാശം കള്‍ച്ചറല്‍ സ്റ്റഡി സെന്റ്‌റിന്റെ പ്രകാശം സാഹിത്യ പുരസ്‌കാരം പ്രദീപ്‌ രാമനാട്ടുകരയുടെ 'കെ. രാമായണം' എന്ന കൃതിക്ക്. 10,001രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രകാശം കള്‍ച്ചറല്‍ സ്റ്റഡി സെന്റ്‌റില്‍ 20-ന്...

തത്ത്വമസി

അസൂയ തോന്നും വിധമാണ് പലപ്പോഴും അവളുടെ ചലനങ്ങൾ ചിലപ്പോൾ ഒന്നോ രണ്ടോ വയസായ കുഞ്ഞിനെ പോലെ ലോകത്തിന്റെ സകല വിസ്മയങ്ങളും അവളുടെ കണ്ണിൽ വിരിയിച്ചെടുക്കുന്നതു കാണാം. അപ്പോഴൊക്കെ പിടിച്ചു മടിയിലിരുത്താൻ തോന്നും. തൊട്ടടുത്ത...

ഒറ്റച്ചോദ്യം

കെ എസ്‌ കൃഷ്ണകുമാർനേരത്തെയെത്തി. താക്കോൽ അവളുടെ കയ്യിലാണ്.താഴിട്ട്‌ പൂട്ടിയ പടിവാതിലഴികൾ പിടിച്ചങ്ങനെ നിൽക്കുമ്പോൾ പൊടുന്നനെ തെറിച്ചുപോയി ചിന്തയുടെ ഒരു ചുഴലിയിൽ വർഷങ്ങൾ മുന്നിലേക്ക്‌.വീടിനുമുന്നിൽ അന്യനായി ആത്മാവായി വന്നു നിൽക്കുന്നതുപോലെ, അകത്തേക്ക്‌ കടക്കാനാകാതെ ജീർണ്ണിച്ച ചീർത്ത ചിതലരിച്ച വീടും മുറ്റവും ഓർമ്മകളും മണങ്ങളും തിങ്ങിനിറഞ്ഞ്‌ നനയ്ക്കാതെ ഉണങ്ങിപ്പോയ ചെടികളും പുരപ്പുറത്തോളം വളർന്ന് അധികാരം കാണിച്ച്‌ ചുറ്റുമുലാത്തുന്ന പുല്ലുകളും മദ്യപിച്ച്‌ നെഞ്ചുയർത്തി നിൽക്കുന്ന ചിതൽപ്പുറ്റുകളും കാലടികൾ വറ്റിയ മുറ്റവും അക്കാലമത്രെയുമടിച്ച ചായമൊക്കെയുണങ്ങി ചുക്കിച്ചുളിഞ്ഞ ചുമരുകൾക്കുള്ളിലെ അസ്ഥികൾ നിഴലിക്കുന്ന വീടും കാറ്റ്‌ കൊന്നിട്ട ഓലപ്പട്ടകളും മരക്കൊമ്പുകളും പട്ടടപ്പുതപ്പിട്ട്‌ രക്തം വാർന്ന ഞരമ്പുകൾ...

എങ്ങനെ മായ്ച്ചു കളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ

രഗില സജിഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ എങ്ങിനെയാണ് മായ്ച്ച് കളയുക.വർത്തമാനത്തിന്നിടെ കൊഴിഞ്ഞു വീണ മുടി പെറുക്കിക്കളഞ്ഞു. ചായക്കോപ്പയിലൊട്ടിയ നിന്റെ ചുണ്ട് തുടച്ചു നീക്കി. കിടക്ക വിരിയിലെ മണം കുടഞ്ഞിട്ടു . നീ മറിച്ചു നോക്കിയ പുസ്തകത്തിലെ നിന്റെ വിരലുകൾ മടക്കി വച്ചു. നീ പാകം ചെയ്ത...

അവസ്ഥാന്തരങ്ങൾ 

കവിത സീന ജോസഫ്മരണത്തിലേക്കെന്നപോലെയാണ്‌ അയാൾ അടിതെറ്റി വീണത്‌വല്ലാതിരുണ്ട ഒരു ആവാസവ്യവസ്ഥയിലേക്കാണ്‌ അയാൾ കണ്ണുകൾ തുറന്നത്‌പ്രേതാലയം പോലെ പാതി പണിതീർന്ന വീട്‌ കഴുക്കോലുകൾ ഭാഗം വയ്ക്കുന്ന ആകാശംഞെട്ടിവിറച്ച്‌ ഓടിമറയുന്ന മിന്നൽപ്പിണരുകൾ ചേറിൽപ്പുതഞ്ഞ്‌ അയാളുടെ പാതിമെയ്‌!(adsbygoogle...

കുറ്റം

ഹാഫിസ് മുഹമ്മദ്സംശയത്തിന്റെ പേരിലാണ് പിടികൂടിയത് ... അതേ ആനുകൂല്യത്തിലാണ് വെറുതെ വിട്ടതും ...ചോദ്യങ്ങള്‍.... നോട്ടങ്ങള്‍.....സംശയിക്കെണ്ടതില്ലാത്ത സാഹചര്യത്തില്‍ വീണ്ടും പിടി കൊടുക്കുമ്പോള്‍ അവനും തെല്ലു സംശയമില്ലായിരുന്നു...ആയതിനാല്‍ 'സംശയ'ത്തെ വെറുതെ വിട്ടു... അത് അടുത്ത ഇരയെ തേടിപ്പോയിട്ടുണ്ട്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in
spot_imgspot_img