Homeസാഹിത്യം
സാഹിത്യം
മൂന്ന് പ്രണയകവിതകള്‍
എം. ജീവേഷ്1ആകാശമുണ്ടെന്ന
തോന്നലില്ലേ
അതു തന്നെയല്ലേ
പ്രണയം;
ചിറകില്ലാതിരുന്നിട്ടും
പറക്കാനാവുന്നത്.2ഏകാന്തത
കൊത്തിയില്ലാതാക്കുന്ന
ഒരു കിളിയുണ്ടായിരുന്നെങ്കിൽ
എത്ര നന്നാകുമായിരുന്നു.
എന്റെ ശിഖരങ്ങൾ
അതിന്റെ കൊക്കുകൊണ്ട്
ഉരഞ്ഞു പൊട്ടട്ടെ
മുറിഞ്ഞു കൊള്ളട്ടെ
ചാറൊലിക്കട്ടെ.
സാരമില്ല,
എന്തുപറഞ്ഞാലും
ഒറ്റമരത്തിന്
ഒരു കിളി
വസന്തം തന്നെയാണ്.3കാറ്റു വന്ന്
തൊട്ടെന്നെ.എന്നേക്കാൾ
മുറിവുണ്ടായിരുന്നു
അതിനും.ചില്ലകളിൽ തട്ടിയ
പാടുകൾ,
മുള്ളിലുരഞ്ഞ
കോറലുകൾ.എങ്കിലും
ഉമ്മവച്ചുമ്മവച്ചു
പറന്നുപോയ്.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം എന്‍ കെ ദേശത്തിന്
കോട്ടയം: 2018-ലെ ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം കവി എന്‍ കെ ദേശത്തിന്. കാവ്യരംഗത്തെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.പ്രഭാവര്‍മ്മ, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രൊഫ. ബി രവികുമാര്‍...
ആണെഴുത്തിന്റെ സമകാലിക ബദ്ധപ്പാടുകൾ
എം. ബഷീർ
ആണുങ്ങൾ
എഴുതാനിരിക്കുമ്പോൾ
എന്തെല്ലാം ബദ്ധപ്പാടുകളാണല്ലേ
പെട്ടന്നൊരു മഴപെയ്യുന്നു എന്ന് കരുതുക
ചോരുന്ന വീടാണ്
വെള്ളത്തുള്ളികൾ ഇറ്റിവീണ്
മഷിയിളകും കടലാസ് കുതിരും
ഉള്ളിൽ വരച്ച ബിംബങ്ങളൊക്കെ
ഉടഞ്ഞുപോകും
മലയിളകുന്ന കാറ്റാണ് പുറത്തെന്ന് കരുതുക
പൊടുന്നനെ
വീടിന്റെ നെറുകയിലേക്ക്
ആടിയുലയുന്ന തെങ്ങിനെയോർത്ത്
നെഞ്ചുപൊട്ടും
അതെങ്ങാനും വീണാലെന്തായിരിക്കും
എന്ന ചിന്തയിൽ മഴപോലെ വിയർക്കും
അപ്പൊ തന്നെ എഴുത്തുനിർത്തി
ചാടിയെഴുന്നേൽക്കുംപെട്ടെന്ന്...
ഗീത ഹരിഹരന്‍ മൊകേരി കോളേജില്‍
കുറ്റ്യാടി: പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി ഗീത ഹരിഹരന്‍ മൊകേരി കോളജില്‍ സംസാരിക്കുന്നു. സെന്‍സര്‍ഷിപ്പ്, വിമതശബ്ദങ്ങള്‍, പൊളിറ്റിക്കള്‍ എഡ്ജ് എന്നി വിഷയങ്ങളില്‍ അധികരിച്ച് കൊണ്ടാണ് സംസാരം. ഫെബ്രവരി 9 വെള്ളിയാഴ്ച ആണ് പരിപാടി....
കവിതയുടെ കാർണിവലില്‍ സ്റ്റുഡന്റ്സ് കാർണിവൽ സംഘടിപ്പിക്കുന്നു
ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ കാവ്യോൽസവമായ കവിതയുടെ കാർണിവലിന്റെ നാലാം എഡീഷൻ ജനുവരി 23ന് പട്ടാമ്പി ഗവ. കോളേജിൽ ആരംഭിക്കുന്നു. ഇതിന്‍റെ ഭാഗമായി കേരളം കവിത ഭാവിയിലേക്കുള്ള വീണ്ടെടുപ്പ് എന്ന പ്രമേയത്തെ മുൻനിർത്തി ജനുവരി...
‘നവമാധ്യമ ഇടങ്ങളിലെ സ്ത്രീ’: ദീപ നിഷാന്തും 10 പെണ്ണുങ്ങള്‍
വടകര: നവമാധ്യമ ഇടപെടലുകളിലൂടെ ശ്രദ്ധേയരായ പത്ത് സ്ത്രീകള്‍ അവരുടെ ആശകളും ആശങ്കകളും എഴുത്തുകാരി ദീപ നിഷാന്തുമായി പങ്കുവെക്കുന്നു. ‘പെണ്ണുങ്ങള്‍ നനഞ്ഞു തീര്‍ത്ത മഴകള്‍’ എന്ന പേരില്‍ ഡി സി ബുക്സ് ഫെയറിന്‍റെ ഭാഗമായി...
ആത്മഹത്യാ കുറിപ്പ്
സാലിം സാലിഇപ്പോൾ മനസ്സിലാകുന്നു
കെട്ടിടത്തിനു
മുകളിൽ നിന്ന്
താഴേക്കു ചാടുന്നൊരാൾക്ക്
താൻ
പരാജയപ്പെടുകയാണെന്ന് തോന്നാത്തതെന്തുകൊണ്ടാണെന്ന്.ഇപ്പോൾ മനസ്സിലാകുന്നു
കഴുത്തിൽ കയറു
കുരുക്കുമ്പോൾ
ചിന്തകളെല്ലാം
എവിടേക്ക് പാറിപ്പോകുന്നുവെന്ന്.ഇപ്പോൾ മനസ്സിലാകുന്നു
കുതിച്ചു വരുന്ന
ഒരു തീവണ്ടിയുടെ
ശബ്ദത്തെ
അയാളുടെ കാതുകൾക്ക്
നിർവികാരമാക്കി
നിർത്താൻ കഴിയുന്നതെന്തുകൊണ്ടാണെന്ന്.
ട്രാക്കിൽ നിന്ന് തല പിൻവലിക്കാത്തതെന്തു
കൊണ്ടാണെന്ന്.ഇപ്പോൾ മനസ്സിലാകുന്നു
രാവിലെ തൊട്ട്
പാലത്തിന് മുകളിലൂടെ
മുഖം കുനിച്ച്
പല്ലു കടിച്ച്
നടന്നിരുന്ന അയാൾക്ക്
ഭ്രാന്തായിരുന്നില്ലെന്ന്.ഇപ്പോൾ മനസ്സിലാകുന്നു
ഞരമ്പറുത്ത്...
തസ്ലീമ നസ്രീൻ കേരളത്തിൽ
ശരണ്യ. എം ചാരുബംഗ്ലാദേശ് എഴുത്തുകാരിയും, സ്ത്രീപക്ഷ പ്രവർത്തകയും, മനുഷ്യാവകാശ പ്രവർത്തകയുമായ തസ്ലീമ നസ്രീൻ കേരളത്തിലെത്തുന്നു. 1994 ൽ 'ലജ്ജ' എന്ന നോവലുമായി ബന്ധപ്പെട്ട് മതമൗലിക വാദികളുടെ ഭാഗത്തു നിന്നും ഉയർന്ന് വന്ന ഭീഷണിയെ...
ആർക്കും അധികമൊന്നും ഓർമ്മ കൊടുക്കല്ലേ
വിമീഷ് മണിയൂർ1ആരും മരുന്നു കഴിക്കാത്ത
വിട്ടുമാറാത്ത രോഗമാണ്
ഓർമ്മ
എപ്പോഴും എന്തിനെന്നില്ലാതെ
അത് തല പുറത്തിടും
ഉണ്ണാനും ഉറങ്ങാനുമാവാതെ
പിന്നെ കൂട്ടുകിടക്കണം
തലങ്ങും വിലങ്ങും രോഗികളെ കണ്ട്
മുഷിഞ്ഞ്
ഏതാണ്ട് ഭേദമായെന്നും പറഞ്ഞ്
മറ്റെന്തെങ്കിലും ചെയ്തു തുടങ്ങും.2ഓർമ്മയാണ് പിടിക്കപ്പെടാത്ത
ഒരേയൊരു കുറ്റവാളി
ഓർമ്മ കൊണ്ടല്ലാതെ
ഒരു കൊലയും നടന്നിട്ടില്ല
ഒരു കള്ളനും രാത്രി...
ഇന്ത്യ 350 സി സി : മലയാളത്തിലെ ആദ്യ ബുള്ളറ്റ് യാത്രാവിവരണം
പുസ്തക പരിചയം
ഇന്ത്യ 350 സി സി : ഷെരീഫ് ചുങ്കത്തറഒരു അത്ഭുത സഞ്ചാരി കഥ പറയുമ്പോൾ
| അബ്ദുല്‍ റഷീദ്“ചെന്നെത്തുന്ന എല്ലാ ദേശങ്ങളും ഏതെങ്കിലും വിധത്തിൽ നമ്മുടെ ആത്മാവിന്റെ ഭാഗമാകുന്നുണ്ട്.” എന്നെഴുതിയത് ഇന്ത്യൻ സാഹിത്യപ്രതിഭയായ...


