Homeസാഹിത്യം
സാഹിത്യം
2018 ലെ അവനീബാല പുരസ്കാരം ഇ സന്ധ്യയ്ക്ക്
അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ.എസ്. അവനീബാലയുടെ സ്മരണാര്ത്ഥം മലയാളത്തിലെ എഴുത്തുകാരികള്ക്കായി ഏര്പ്പെടുത്തിയ 10-ാമത് അവനീബാല പുരസ്കാരത്തിന് ഇ. സന്ധ്യ അര്ഹയായി. 'പേരില്ലാവണ്ടിയില് ' എന്ന കവിതാ സമാഹാരത്തിനാണ് അവാര്ഡ്.10,000 രൂപയും ശില്പവും പ്രശസ്തിപത്രവും...
കോളേജ് വിദ്യാര്ത്ഥികള്ക്ക് ചെറുകഥാ ശില്പശാല
കാഞ്ഞങ്ങാട് നെഹ്റു കോളേജ് സാഹിത്യവേദി ഓഗസ്റ്റ് 10, 11 തീയതികളില് ചെറുകഥ ശില്പശാല സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രൊഫഷനല് ഉള്പ്പെടെയുള്ള കോളേജുകളിലെ വിദ്യാര്ത്ഥികളില് നിന്നു തിരഞ്ഞെടുക്കപ്പെട്ട നൂറ് കഥയെഴുത്തുകര്ക്കാണ് ക്യാമ്പില് പങ്കെടുക്കാനാവുക. പ്രശസ്തരായ എഴുത്തുകാര്...
കുന്നുകളിൽ നമ്മൾ മിന്നാമിനുങ്ങുകളാകുമ്പോൾ
ആര്യ ടി.കുന്നുകളിൽ നമ്മൾ
മിന്നാമിനുങ്ങുകളാകുന്നു.
സ്വർണ്ണത്തുള്ളികളിൽ
ചിറകുകൾകൊണ്ട് വട്ടം വരയ്ക്കുന്നു.ഒരിക്കൽ
കുന്നുകൾ വളർന്ന് പർവ്വതങ്ങളാകും.
തീക്കുഞ്ഞുങ്ങളെ പ്രസവിക്കും.
അവ വളർന്ന്
വലിയ ഭൂതങ്ങളെപ്പോലെ
ഒരിക്കൽ തീക്കടൽ തുപ്പും.
അങ്ങനെയാണ്
അഗ്നിപർവ്വതങ്ങൾ ഉണ്ടാകുന്നതെന്ന്
നീ പറഞ്ഞു.നമ്മൾ വളർന്ന് പരുന്തുകളാകുമെന്നും
ചിറകിൻെറ വൃത്തങ്ങളിൽ
പരസ്പരം കോർത്ത്
ആകാശം തുറന്ന് അതിൽ
'പാഠം-5 ജ്യാമിതീയരൂപങ്ങൾ '
എന്നെഴുതിവെയ്ക്കുമെന്നും....പിന്നെയിപ്പോൾ
നിനക്കെങ്ങനെയാണ്
ഒറ്റയ്ക്ക് മുകളിലേക്ക്
പറന്നുപോകാൻ കഴിയുന്നത്...
പുസ്തകങ്ങൾ അലങ്കാരമല്ല, വിമോചന പ്രക്രിയയുടെ ആയുധം : യു.കെ കുമാരൻ
പുസ്തകങ്ങൾ അലങ്കാരമല്ല മനുഷ്യന്റെ വിമോചന പ്രക്രിയയുടെ ആയുധമാണെന്ന് പ്രശസ്ത എഴുത്തുകാരനും വയലാർ അവാർഡ് ജേതാവുമായ യു.കെ കുമാരൻ. പേരാമ്പ്ര മണ്ഡലം വികസന മിഷൻ സംഘടിപ്പിക്കുന്ന പേരാമ്പ്ര മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന പുസ്തകോത്സവം...
കണ്ടം വഴി ഓടുമ്പോൾ
മോബിൻ മോഹൻഅങ്ങനെയങ്ങ് ഓടിയൊളിക്കാൻ
പോന്ന ഇടമാണോ കണ്ടം.
തോറ്റ് തുന്നം പാടി
വിയർത്തു വശംകെട്ട
വിളറി വെളുത്ത ബോധങ്ങൾക്ക്
ഓടിമാറാൻ പാതയൊരുക്കലല്ല
കണ്ടത്തിന്റെ കർമ്മം..
മുലച്ചിപറമ്പിൽ
ചോര പൊടിഞ്ഞു
മരിച്ച പെണ്ണിന്റെ
കോപക്കണ്ണീർ
വീണലിഞ്ഞ മണ്ണാണ്.
ഓളുടെ കെട്ടിയോൻ
കണ്ടപ്പന്റെ ആത്മബോധം
താളം ചവിട്ടിയ മണ്ണ്.
ചിറയോട് ചേർത്തുകെട്ടിയ
ചിരുകണ്ടന്റെ വിയർപ്പും
കറുത്ത രക്തവും
കൂടിക്കുഴഞ്ഞ...
രണ്ടു കവിതകള്
സുനിത ഗണേഷ്മുലയില്ലാത്തവള്അറിഞ്ഞില്ലേ....
അവള് മരിച്ചു.
സ്വയംഹത്യയെന്നും
അരിഞ്ഞു തള്ളിയതെന്നും
രണ്ടുപക്ഷം.....മുല്ലപ്പൂക്കള്
നിലാവില് വിടരുന്ന
ഓരോ രാവിലും
മുല്ലവള്ളിയുടല്
ചുറ്റും സുഗന്ധം പരത്തി
മട്ടുപ്പാവിലെ
അയാളുടെ ജനലരികിലേക്കു
ഏറെ വഴക്കത്തോടെ
ചാഞ്ഞു കയറുമ്പോഴും
അവള് വേദനയോടെ അരികില്
നോക്കി നിന്നിരിക്കാം....ശരീരമാകെ പലതവണ
കുത്തിക്കീറിയിട്ടും
ആഴത്തില് കിളച്ചിട്ടും
ഒട്ടും ദുഗ്ദ്ധം
ചുരത്താഞ്ഞതിനാലാവണം
അധികം
വൈകാതെ അവള്
ആ കാട്ടില് ഒറ്റയായത്...
മുലയില്ലാത്തവള്
എന്നു മറ്റു റബ്ബര് മരങ്ങള്
അടക്കം പറഞ്ഞത്.....ഒടുവില്
അയാള്
അവളെ
അരിഞ്ഞെറിഞ്ഞത്.....അതിന്...
അഞ്ച് കവിതകള്
ഇഖ്ബാൽ ദുറാനിഹൃദയം
വെന്തുരുകി
മേല്പ്പോട്ടുയര്ന്ന
നീരാവി
തന്നെയാണ്
കണ്ണിലെ -
ഓരോ മഴ,യും ! ചുംബനങ്ങള്
ചുണ്ടുകള്ക്കിടയില്
നല്ല ഉറക്കമായിരുന്നു
നിന്റെ ചുണ്ടുകള് തട്ടിയുണര്ത്തും
വരെ! രാത്രി
കൂടെ കിടന്ന്
മയക്കിയെന്ന പരാതി,യിലകള്
പകലിന്റെ
മുറ്റം നിറയെ! ചിന്തകളിങ്ങനെ
തീരത്തടിഞ്ഞാല്
കടലിന്
തിരയിളക്ക
മെങ്ങനെ
മറക്കാനാവും! കച്ചവടം
പലഹാര കടയിലെ
ഭരണിയില് ഭംഗിയില്
അടുക്കി വെച്ചിരിക്കുന്നു.
ഹൃദയാ,കൃതിയിലുള്ള
ബിസ്ക്കറ്റുകള്.
ഇഷ്ടത്തിന്
ചവച്ചരച്ച്
കഴിക്കാന്
പാകത്തില്
മധുരമുള്ളവ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ് നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
ഹൃദയം
സൗദ അഹമദ്ഉടഞ്ഞ ചില്ലു
പാത്രമാണ്.
പെറുക്കി
കൂട്ടാനോ
അടുക്കി
വെക്കാനോ
ശ്രമിക്കരുത്.എറിഞ്ഞുടച്ചവനെ
നോക്ക്
കൊണ്ട് പോലും
വേദനിപ്പിക്കാൻ
കഴിയാത്തതാണ്.അടുക്കി കൂട്ടാൻ
ശ്രമിക്കേണ്ട
ഉള്ളുരഞ്
മുറിവ് തട്ടി
നെഞ്ചം
വിങ്ങിയല്ലാതെ
കടന്നു പോകാനാവില്ല.വഴി മാറി പോകുക
ചിതറി തെറിച്ചിടത്തു
ചുരുണ്ടു കൂടി
കിടന്നു
മണ്ണിൽ പുതഞ്ഞു
പോകും വരെ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
ഗീത ഹരിഹരന് മൊകേരി കോളേജില്
കുറ്റ്യാടി: പ്രശസ്ത ഇന്ത്യന് ഇംഗ്ലീഷ് എഴുത്തുകാരി ഗീത ഹരിഹരന് മൊകേരി കോളജില് സംസാരിക്കുന്നു. സെന്സര്ഷിപ്പ്, വിമതശബ്ദങ്ങള്, പൊളിറ്റിക്കള് എഡ്ജ് എന്നി വിഷയങ്ങളില് അധികരിച്ച് കൊണ്ടാണ് സംസാരം. ഫെബ്രവരി 9 വെള്ളിയാഴ്ച ആണ് പരിപാടി....
ഹരിതം
ആര്യ ടിതീപിടിച്ച മരങ്ങളില് നിന്ന്
വിശപ്പെരിയുന്ന
കാട്
ഉരുകിയൊലിക്കുന്നു.ചുംബനം കൊണ്ട്
വിപ്ലവം കൊണ്ടുവരുന്നു.ഇലകള് പൊഴിഞ്ഞ്
നഗ്നമായി
വേരുകളാഴ്ത്തി
ഭോഗം നടത്തുന്നു.നിലനില്പുസമരങ്ങളില്
അവ
പൂക്കാലം പിടിച്ചുവാങ്ങി
ഇന്ക്വിലാബ് വിളിക്കുന്നു...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ് നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in


