പൈനാണിപ്പെട്ടി
ഇണക്കി വളർത്തിയ കാട്ടുഗന്ധങ്ങൾ….
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർചിത്രീകരണം: വിപിൻ പാലോത്ത്പൂക്കളുടെ നഷ്ടം ഓർമ്മകളുടെ നഷ്ടമാണ്.
ഓർമ്മകൾ ഇല്ലാതാകൽ മരണമാണ്.
ഏത് പൂവാണ് ആദ്യം പടിയിറങ്ങിയത് എന്നു ചോദിക്കുമ്പോ
ഏത് ഓർമ്മയാണ് ചില്ലകൾ വാടി കരിഞ്ഞുപോയത് എന്ന സങ്കടം കൂടി അതിലുണ്ട്...അഴിവാതിലിലെ പവിഴമല്ലിഗന്ധം...
പതിനെട്ടാമത്തെ നിറം
പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർപാട്ട്.പാട്ട് ഒരു നാടിൻ്റെ അടയാളവാക്യമാണ്.
ഇത്രയധികം പാട്ടുകളുള്ള ദേശം വേറെയുണ്ടാകുമോ.
ഈ കാണുന്ന കാട് ഈ നീലാകാശം ഈ പുഴയഴക് ആരുടെ രചനയാണ്.
ഈ പാട്ടായ പാട്ടുകളൊന്നും
എഴുതിയതല്ല പാടിയതാണല്ലോ
എഴുതിയുറപ്പിക്കും മുന്നേ പാടിപ്പാടിചുവടുറച്ച കളിപ്പാട്ടുകൾ..പാട്ടുകൾ...
ശബ്ദത്തിൻ്റെ മോർച്ചറികൾ
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
പെയിൻറിങ്ങ് ഇ. എൻ. ശാന്തിആദ്യം ശബ്ദമാണല്ലോ....
പിന്നെയാണ് ആളും അർത്ഥവും ഉണ്ടാകുന്നത്.
ഈ ആഖ്യാനം കൂറ്റുകളെ കുറിച്ചാണ്.
ഞങ്ങൾക്ക് ശബ്ദവും ഒച്ചയും ഇല്ല.
എല്ലാം കൂറ്റാണ്.
കൂറ്റ് ശബ്ദമോ ഒച്ചയോ അല്ല.
അത് വേറൊരു ജീവിതമാണ്.
വേരിൻ്റെ, ഇലയുടെ നാട്ടൗഷധ...
മഴയുടെ ആട്ടപ്രകാരം..
പൈനാണിപ്പെട്ടി
വി. കെ. അനിൽ കുമാർമഴ.
പലമൊഴികൾ
പലരൂപങ്ങൾ
പലജീവിതങ്ങൾ
പക്ഷേ ആടാൻ ഒറ്റ ശരീരം മാത്രം.
ഒരു നടൻ അരങ്ങിൽ പല ജീവിതങ്ങളാടുന്നതു പോലെയാണ്
മഴ പെയ്യുന്നത്.
മഴയുടെ ഏകാംഗനാങ്കം....മഴ സ്വയം എഴുതുകയും പാടുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്നു.
മീനത്തിൽ പൊള്ളിവരണ്ടുണങ്ങിയ ഉടലിൽ പച്ചയുടെ...
പൈനാണിപ്പെട്ടി
'പൈനാണിപ്പെട്ടി', ഇന്ന് കേട്ടുകേൾവിയില്ലാത്ത, ഇന്ന് ആവശ്യമില്ലാത്ത ഒരു ഇരുമ്പ് പെട്ടിയാണ്. പക്ഷെ കേട്ടു കഴിയുമ്പോൾ അറിഞ്ഞു കഴിയുമ്പോൾ ഈ പെട്ടിയിലെ വിഭവങ്ങളെ നിങ്ങൾക്കിഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. ഋതുരാജൻ ചുമന്ന് കൊണ്ടുവരുന്ന ഈ പെട്ടകത്തിൽ ഒരു...
ഒരൊറ്റ കൂവലിൽ ഒരു വനത്തെ ശ്രുതി ചേർക്കുന്നവൻ
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
ചിത്രീകരണം : രാജേന്ദ്രൻ പുല്ലൂർഏറ്റവും പ്രിയപ്പെട്ട
പുഞ്ചക്കാട്ടെ ഗോയിന്നാട്ടനെ
എഴുതുകയാണ്.ഏകത്തിൻ്റെ ഒറ്റവാക്കിലുള്ള എതിരാണ് അനേകം.
ഒറ്റയ്ക്കെതിരായി കൂട്ടം നിന്നു പൊരുതുന്നതു പോലെ.
സത്യത്തിൽ ഏകം അനേകം എന്ന വേർതിരിവുകളില്ല.
എല്ലാം ഒന്ന് തന്നെ ഏകം തന്നെ.
ഒരു പാട്...
കിളിയെണ്ണി പൂമുടികമിച്ച് തിരികെവരുമ്പോൾ…
പൈനാണിപ്പെട്ടി
വി.കെ അനിൽകുമാർ
വര ഒ.സി. മാർട്ടിൻപൂക്കളിൽ ഏറ്റവും ചന്തം തികഞ്ഞതേതെന്ന ചോദ്യത്തിന് എല്ലാ പൂക്കളും
എന്നു തന്നെയാണുത്തരം.
ഓരോ പൂവിന്നെയും സൂക്ഷിച്ചുനോക്കുമ്പോ ഓരോ പൂവും ഏറ്റവും പാങ്ങുള്ളതാണെന്ന് തോന്നും.
അതിൽ ഏറ്റവും ചന്തമേതെന്നത്
അപ്രസക്തമായ ഒരു വിചാരമാണ്.
എങ്കിലും അങ്ങനെയൊരാലോചന
ഇവിടെ വാക്കോടാവുകയാണ്...കഴിഞ്ഞ...
നിങ്ങളോർക്കുന്നില്ലേ മുണ്ടുടുത്ത ആ ദിനങ്ങൾ…
പൈനാണിപ്പെട്ടി
വി.കെ.അനിൽകുമാർ
പെയിൻ്റിങ്ങ് : രാജേന്ദ്രൻ പുല്ലൂർനമ്മുടെ ജീവിതത്തിലെ എന്തൊക്കെ കാര്യങ്ങളാണ് നാം ഓർത്തുവെക്കുക.
ഓർത്തുവെക്കാനും ഓർത്തെടുക്കാനും മാത്രം ജീവിതം എന്തൊക്കെയാണ് നമുക്കായി കരുതിവെക്കുന്നത്.
അതിനും മാത്രമുള്ള ജീവിതമൊക്കെ
നമുക്കിന്നുണ്ടോ.
ഓരോ മനുഷ്യൻ്റെയും ഓർത്തുവെക്കലും ഓർഞ്ഞടുക്കലും ഓരോ പ്രകാരമല്ലേ....അങ്ങനെ മെയ് മാസം...
നട്ടിക്കണ്ടത്തിലെ നക്ഷത്രപ്പൂക്കൾ
പൈനാണിപ്പെട്ടിവി.കെ. അനിൽ കുമാർ
ചിത്രീകരണം: വിപിൻ പാലോത്ത്മകരത്തിന്റെ അവസാന നാളുകൾ.
മൂർച്ച കഴിഞ്ഞ കണ്ടം.
എല്ലാവരും തിരക്കിട്ട പണിയിലാണ്.
മഞ്ഞിന്റെ നനവ് ചാറിയ വിളറിയ പകൽ.
കൊയ്ത്തൊഴിഞ്ഞ പാടത്തിന്റെ
ആശ്ലേഷം വിട്ടുപോകാതെ
തണുപ്പ് മണ്ണിനോട് പറ്റിച്ചേർന്നു.
നട്ടിക്കണ്ടം ഉണരുകയാണ്
എല്ലാവർക്കും നല്ല ഉന്മേഷം.....കുത്തിയ വിത്തുകൾ എല്ലാം...
തമ്പാന്റുള്ളിലെ കൊമ്പ്
പൈനാണിപ്പെട്ടി
വി കെ അനിൽകുമാർ
ചിത്രീകരണം വിപിൻ പാലോത്ത്കവികൾക്കും പ്രണയികൾക്കും പ്രിയങ്കരനാണ് ചന്ദ്രൻ.
ഇരുളാർന്ന നീലത്തുറസ്സിലെ നിലാസാമീപ്യം ...
ഇരുൾ പടർന്ന സ്വപ്നങ്ങളെ
നനുത്ത പ്രകാശസ്പർശത്താൽ ദീപ്തമാക്കുന്നു.
ചന്ദ്രനേയും നിലാവിനേയും കുറിച്ചുള്ള എല്ലാ അലങ്കാരങ്ങളും ഭാഷയിലായിക്കഴിഞ്ഞു.
ഇനി അലങ്കാരങ്ങളഴിഞ്ഞ ജീവിതത്തെക്കുറിച്ച് മിണ്ടാം.കവികൾക്കും...