കോഴിക്കോട്: 65-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ കഥേതര വിഭാഗത്തില്‍ പുരസ്കാരം ലഭിച്ച അനീസ് കെ. മാപ്പിളയുടെ ‘ദി സ്ലേവ് ജനസിസ്’ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കുന്നു. ജേര്‍ണലിസം ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിക്കേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഫിലിം സ്ക്രീനിങ് ആന്റ് മീറ്റ് ദി ഡയറക്ടര്‍’ എന്ന പരിപാടിയുടെ ഭാഗമായാണ് ചിത്ര പ്രദര്‍ശനം. നവംബര്‍ 12ന് വൈകിട്ട് 5.30യ്ക്ക് ക്യാമ്പസിലെ ഇ.എം.എസ് കോപ്ലക്സില്‍ വെച്ച് ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.