ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

0
335

കോഴിക്കോട്: ഓള്‍ കേരള മാപ്പിള സംഗീത അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ എം.എസ് ബാബുരാജ്, നടി മോനിഷ, കലാമണ്ഡലം ചന്ദ്രിക, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, ഡോ. എപിജെ അബ്ദുല്‍ കലാം എന്നിവരുടെ പേരിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. കാഷ് അവാര്‍ഡും മാതൃഭൂമി ചീഫ് ആര്‍ട്ടിസ്റ്റ് ആയിരുന്ന ജെ.ആര്‍ പ്രസാദ് രൂപകല്പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

എം.എസ് ബാബുരാജ് അവാര്‍ഡ് മീഡിയ ആര്‍ട്ടിസ്റ്റായ യൂസഫ് കരക്കാട്, മോനിഷ അവാര്‍ഡ് നയന്‍താര മഹാദേവന്‍, ചന്ദ്രിക ടീച്ചര്‍ പ്രഥമ അവാര്‍ഡ് കലാക്ഷേത്രം ടി.എസ് അനിയന്‍, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അവാര്‍ഡ് ഫാരിഷ ഖാന്‍ ആലുവ, ഡോ. എപിജെ അബ്ദുള്‍ കലാം എക്‌സലന്‍സി അവാര്‍ഡ് എ.കെ തറുവയ് പേരാമ്പ്ര, നാസര്‍ മാനു കാടാമ്പുഴ എന്നിവര്‍ക്ക് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here