വടകര: ഗവ: കോളേജ് മടപ്പള്ളി വെച്ച് തിങ്കളാഴ്ച്ച ആരംഭിച്ച ബി സോണ്‍ കലോത്സവത്തിന്‍റെ ഓഫ് സ്റ്റേജ് മത്സര ഫലങ്ങള്‍ വന്ന് തുടങ്ങി. 77 പോയിന്റുമായി ഫാറൂഖ് കോളേജ് ആണ് മുന്നില്‍ ഉള്ളത്. 45 പോയിന്‍റ് നേടി ദേവഗിരി ആണ് രണ്ടാം സ്ഥാനത്ത്. കോഴിക്കോട് ആര്‍ട്സ് കോളജ് 25 പോയിന്‍റ് നേടി മൂന്നാം സ്ഥാനത്താണ്.
സാഹിത്യ മത്സരങ്ങളില്‍ മര്‍ക്കസ് കോളേജിലെ സാബിത്തുള്ള നജര്‍ 10 പോയിന്റുമായി മുന്നിലാണ്. തൊട്ടു പിറകില്‍ 9 പോയിന്റുമായി കോഴിക്കോട് ഗവ: ബി.എഡ’ കോളേജിലെ സമാഹ് ഉണ്ട്. ഫാറൂഖ് കോളജിലെ ദിനു വാണ് മൂന്നാം സ്ഥാനത്ത്. 8 പോയിന്റാണ്.
ചിത്ര മത്സരങ്ങളില്‍ ദേവഗിരിയിലെ ശീതള്‍ ജെ.എസ് 16 പോയിന്റുമായി മുന്നില്‍ നില്‍ക്കുന്നു. പിറകില്‍ 10 പോയിന്റുമായി ആര്‍ട്സ് കോളേജിലെ കിരണ്‍ രമേശ്.
ഫലങ്ങള്‍ യൂണിവേര്‍സിറ്റി യൂണിയന്‍റെ സൈറ്റിലും ബി സോണ്‍ ഫേസ്ബുക്ക് പേജിലും വായിക്കാം.
http://cuunionkalolsavam.com/results/results.php?zone=Kozhikode+%28B%29