ബി സോൺ ഇന്നവസാനിക്കും; ദേവഗിരി ബഹുദൂരം മുന്നിൽ

0
166

പേരാമ്പ്ര: സി.കെ.ജി മെമ്മോറിയൽ കോളേജിൽ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോൺ കലോത്സവം ഇന്നവസാനിക്കും. അഞ്ചാം ദിവസമായ ഇന്ന് രാവിലെ പോയിന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ കോഴിക്കോട് സെന്റ്. ജോസഫ് കോളേജ് ദേവഗിരി ബഹുദൂരം മുന്നിലാണ്. 196 പോയിന്റുള്ള ദേവഗിരിക്ക് വെല്ലുവിളി ഉയർത്താൻ, 125 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഫാറൂഖ് കോളേജിന് വിയർപ്പൊരുപാട് ഒഴുക്കേണ്ടി വരും. 98 പോയിന്റുമായി പ്രൊവിഡൻസ് കോളേജാണ് മൂന്നാം സ്ഥാനത്ത്. 90, 79 പോയിന്റുകളുമായി ഗുരുവായൂരപ്പൻ കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ് എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്.

മത്സരഫലങ്ങൾക്ക്: https://www.facebook.com/bzone2k19/

(ഫോട്ടോ കടപ്പാട്: ബി സോൺ ഫേസ്ബുക്ക് പേജ്)

LEAVE A REPLY

Please enter your comment!
Please enter your name here