Homeകേരളംസംസ്ഥാന ശലഭപദവയിലേക്ക് ‘ബുദ്ധമയൂരി’

സംസ്ഥാന ശലഭപദവയിലേക്ക് ‘ബുദ്ധമയൂരി’

Published on

spot_imgspot_img

തിരുവനന്തപുരം: കറുത്ത വർണത്തിൽ തിളങ്ങുന്ന നീല കലർന്ന പച്ചയും ഏറ്റവുമുള്ളിൽ കടുംപച്ച നിറമുള്ള ചിറകുകളുമാണ് ബുദ്ധമയൂരിക്ക് സംസ്ഥാന ശലഭപട്ടം നേടികൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന വൈൽഡ് ലൈഫ് ബോർഡ് യോഗത്തിലാണ് തീരുമാനം. ശുപാർശ സംസ്ഥാന സർക്കാർ അംഗീകരിക്കണമെന്ന ഔപചാരികതയാണ് ഇനി അവശേഷിക്കുന്നത്.

രാജ്യത്തെ ശലഭങ്ങളിൽ ഏറ്റവും ഭംഗിയേറിയവയാണ് ‘ബുദ്ധ പീകോക്ക്’ അഥവാ പാപ്പിലൊ ബുദ്ധയെന്ന ഇവ. ‘പാപിലിയോണിഡെ’ കുടുംബത്തിൽപ്പെട്ട ബുദ്ധമയൂരിയുടെ ചിറകിന് 90 മുതൽ 100 മില്ലിമീറ്റർ വരെ വീതിയുണ്ട്. മഹാരാഷ്ട്രയ്ക്ക് തെക്കുള്ള പശ്ചിമഘട്ടത്തിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. കേരളം, കണർണാടക, ഗോവ സംസ്ഥാനങ്ങളിലും ഇവയുണ്ട്. കേരളത്തിൽ മലബാർ പ്രദേശത്ത് സുലഭമായി കാണാം. ജൂലായ് മുതൽ ഡിഡംബർ വരെയാണ് കൂടുതലായി കാണുക. ചിലപ്പോൾ ജനുവരിയിലും കാണാം.

മുള്ളുമുരുക്കിൽനിന്നാണ് ഇവ ആഹാരം ശേഖരിക്കുന്നത്. ബുദ്ധമയൂരിയും മുള്ളുമുരിക്കും വംശനാശഭീഷണി നേരിടുകയാണ്. ബുദ്ധമയൂരിയുടെ ഭംഗി തന്നെയാണ് അതിന്റെ ശാപവും. പേപ്പർ വെയ്റ്റുകൾക്ക് ഭംഗിപകരുന്നതിനും അലങ്കാരങ്ങൾക്കുമായാണ് ഇവയെ പിടികൂടുന്നത്.

മഹാരാഷ്ട്രയാണ് സംസ്ഥാന ശലഭത്തെ പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം. വലുപ്പത്തിൽ രാജ്യത്തെ രണ്ടാമത്തെ ചിത്രശലഭമായ ബ്ലൂ മൊർമൊണാണ് മഹാരാഷ്ട്രയുടെ ശലഭം. രാജ്യത്തെ ഏറ്റവും വലിയ ചിത്രശലഭമായ ട്രിഡോസ് മിനോസിനെ കർണാടകം സംസ്ഥാന ശലഭമായി അംഗീകരിച്ചിട്ടുണ്ട്.

നാലിനം ചിത്രശലഭങ്ങളെയാണ് സംസ്ഥാന പദവിക്ക് പരിഗണിച്ചത്. വനദേവത (മലബാർ ട്രീ നിംഫ്), പുള്ളിവാലൻ (മലബാർ ബാൻഡഡ് സ്വാളൊടെയ്ൽ), മലബാർ റോസ് (പാച്ചിലോപ്ട പാണ്ടിയാന) എന്നിവയാണ് പട്ടികയിലുണ്ടായിരുന്ന മറ്റു മൂന്നെണ്ണം. വനദേവതയാണ് അവസാന റൗണ്ടിൽ ബുദ്ധമയൂരിയുമായി മത്സരിച്ചത്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this