സൂപ്പര്‍ നായക കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സ്റ്റാന്‍ ലീ അന്തരിച്ചു

0
406

കാലിഫോര്‍ണിയ: ലോകത്താകമാനം കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച സ്പൈഡര്‍ മാന്‍, സൂപ്പര്‍മാന്‍ തുടങ്ങി ഒരു പിടി സൂപ്പര്‍ നായക കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ എഴുത്തുകാരനും എഡിറ്ററുമായ സ്റ്റാന്‍ ലീ മാര്‍ട്ടില്‍ ലെയ്ബര്‍ (95) അന്തരിച്ചു. മരണകാരണം പുറത്തു വിട്ടിട്ടില്ല.

അയേണ്‍മാന്‍, ഫന്റാസ്റ്റിക് ഫോര്‍, ഡേര്‍ ഡെവിള്‍, എക്‌സ് മെന്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ സുപ്രധാന രചനകളില്‍ ചിലതാണ്. ജാക്ക്, കിര്‍ബി, സ്റ്റീവ് ഡിറ്റ്‌കോ തുടങ്ങിയ കലാകാരന്‍മാരുമായി ചേര്‍ന്ന് അദ്ദേഹം തന്റെ അമാനുഷിക നായക കഥാപാത്രങ്ങള്‍ക്ക് സങ്കീര്‍ണമമായ വൈകാരിക ജീവിതം നല്‍കിക്കൊണ്ട് അവയുടെ സാഹസിക പ്രകടനങ്ങളെ കൂടുതല്‍ ജീവസ്സുറ്റതാക്കി.

1922 ഡിസംബര്‍ 28ന് ന്യൂയോര്‍ക്കിലാണ് സ്റ്റാന്‍ ലീയുടെ ജനനം. അന്തരിച്ച നടി ജൊവാന്‍ ലീ ആണ് ഭാര്യ. ജൊവാന്‍ സെലിയ മകളാണ്. സ്റ്റാന്‍ ലീയുടെ കഥാപാത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ക്രിയാത്മക കലാകാരന് ലഭിക്കുന്ന ഉന്നത ബഹുമതിയായ നാഷണല്‍ മെഡല്‍ ഓഫ് ആര്‍ട്‌സ് 2008ല്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here