ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസ് നന്ദിനി ദാസിന്

2
114

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ നന്ദിനി ദാസ് രചിച്ച കോര്‍ട്ടിങ് ഇന്ത്യ: ഇംഗ്ലണ്ട്, മുഗള്‍ ഇന്ത്യ ആന്‍ഡ് ദ് ഒറിജിന്‍ ഓഫ് എംപയര്‍ എന്ന പുസ്തകം ഈ വര്‍ഷത്തെ ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസ് നേടി. 25,000 പൗണ്ടാണ് (25 ലക്ഷം രൂപ) സമ്മാനത്തുക. 49 കാരിയായ നന്ദിനി ദാസ് ഓക്‌സ്ഫഡ് യൂണിനേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് പ്രഫസറാണ്.

17-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആദ്യ ഇംഗ്ലീഷ് അംബാസഡറായ സര്‍ തോമസ് റോയുടെ വരവോടെ ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യം രൂപപ്പെട്ടതിന്റെ കഥ പുതിയൊരു കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്നതാണ് പുസ്തകം. ആഴത്തിലുള്ള ഗവേഷമം നടത്തി മനോഹരമായ ഭാഷയില്‍ എഴുതിയ പുസ്തകം, മഗള്‍ സാമ്രാജ്യത്തിന്റെ കയ്യില്‍ നിന്ന് ഇന്ത്യ ബ്രിട്ടന്റെ കൈവശമെത്തിയതെങ്ങനെയെന്ന് വിവരിക്കുന്നതായി പുരസ്‌കാര സമിതി വിലയിരുത്തി.

സാഹിത്യേതര രചനകള്‍ക്ക് പുരസ്‌കാരം നല്‍കുന്ന ബ്രിട്ടിഷ് അക്കാദമി ബുക്ക് പ്രൈസ് 2013ലാണ് സ്ഥാപിതമായത്. രാജ്യാന്ത്ര തലത്തില്‍ സാംസ്‌കാരിക വിനിമയം സാധ്യമാക്കുന്ന പുസ്തകങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

2 COMMENTS

  1. അഗ്നിയിൽ ആവാഹിച്ച ആത്മ നൊമ്പരങ്ങൾ ഹൃദ്യമായ വായനാനുഭവം സൃഷ്ടിക്കട്ടെ
    ഹൃദ്യമായ ആശംസകൾ

Leave a Reply to Moncy Varghese Cancel reply

Please enter your comment!
Please enter your name here