എയര്‍ പ്രോഡക്ട്‌സിന്റെ കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സിന് അംഗീകാരം

0
178

കൊച്ചി : എയര്‍ പ്രോഡക്ട്‌സിന്റെ കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സിന് ഐഎസ്ഒ 9001:2015 അംഗീകാരം ലഭിച്ചു. ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പ്രോജക്ടിന്റെ ഭാഗമാണ് ഗ്യാസ് കോംപ്ലക്‌സ്. ഇതാദ്യമായാണ് കൊച്ചി കേന്ദ്രത്തിന് അംഗീകാരം ലഭിക്കുന്നത്. ഇതോടെ ആഗോളതലത്തിലുള്ള എയര്‍ പ്രോഡക്ട്‌സിന്റെ 200 ലധികം വരുന്ന ഐഎസ്ഒ 9001 അംഗീകാരമുള്ള ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് ശൃംഘലയിലേക്കാണ് കൊച്ചിയും ചേരുന്നത്.

എയര്‍ പ്രോഡക്ട്‌സിന്റെ കൊച്ചി കേന്ദ്രം ആരംഭിച്ചയുടന്‍ തന്നെ 2018 ലെ കേരള ഗവമെന്റിന്റെ ‘ബെസ്റ്റ് ഫാക്ടറി ഫോര്‍ ഔട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ് ഇന്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് ‘ അവാര്‍ഡ് ലഭിച്ചിരുന്നു. കേന്ദ്രത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കെ ഫീല്‍ഡ് സുരക്ഷയ്ക്ക് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി സേഫ്റ്റി എക്‌സലന്‍സ് അവാര്‍ഡും ലഭിച്ചിരുന്നു. കൊച്ചിയിലെ എയര്‍ പ്രോഡക്ട്സിന്റെ രണ്ടാം പദ്ധതിയായ സിന്‍ഗ്യാസ് ഉല്‍പാദന കേന്ദ്രം ബിപിസിഎലുമായി ചേര്‍ന്ന് കമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ നടക്കുകയാണ്.

ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ഞങ്ങളുടെ മാനേജ്‌മെന്റ് സിസ്റ്റത്തിന് പുറത്തുനിന്നുള്ള വിലയിരുത്തല്‍ നല്‍കുമെന്നും അത് ഞങ്ങളുടെ ഉപഭോക്താക്കള്‍ നിരന്തരം അഭ്യര്‍ത്ഥിക്കുന്ന ഒന്നാണെന്നും എയര്‍ പ്രോഡക്ട്‌സ് സീനിയര്‍ വൈസ് പ്രസിഡന്റും ചെയര്‍മാന്റെ സ്‌പെഷ്യല്‍ അഡൈ്വസറുമായ റിച്ചാര്‍ഡ് ബൂക്കോക്ക് പറഞ്ഞു. ഈ ചെറിയ സമയത്തില്‍ ഇത്ര വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് കൊച്ചി ടീമിന്റെ മിടുക്കിനുള്ള തെളിവാണെന്നും ഇന്ത്യ 48-ാമത് ദേശീയ സുരക്ഷാ വാരം ആചരിക്കുന്ന സമയത്തുതന്നെ ഈ അംഗീകാരം നേടാനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ പ്രോഡക്ട്‌സില്‍ സുരക്ഷയേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ല. ഉല്‍പ്പാദനത്തിനും വിപണനത്തിനും ലാഭത്തിനും മേലെയാണ് സുരക്ഷ. അതാണ് എയര്‍ പ്രോഡക്ട്‌സിന്റെ തത്വവും സംസ്‌ക്കാരവും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here