കൊച്ചി: പ്രസാധകരായ ബുക്കര്‍മാന്‍ നല്‍കുന്ന രണ്ടാമത് ‘ടാഗോര്‍ സ്മൃതി പുരസ്‌കാരം’ പ്രഖ്യാപിച്ചു. കബീര്‍ കവിതകളെ മാധ്യമമാക്കി ഐക്യവും സാഹോദര്യവും പ്രചരിപ്പിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ച മാല്‍വയിലെ നാടോടിഗായകന്‍ പ്രഹ്ലാദ് സിംഗ് ടിപാനിയക്കാണ് പുരസ്‌കാരം. 10,001 രൂപയും പ്രശസ്തിപത്രവും സുധി അന്ന (സംവിധായകന്‍, ചിത്രകാരന്‍) രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ബുക്കര്‍മാന്‍ ചീഫഅ എഡിറ്റര്‍ ഇ എസ് ഷാജേന്ദ്രന്‍ അറിയിച്ചു. ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്ന വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല