പ്രകൃതി മുഖ്യ പ്രമേയമായ സുഗതകുമാരി കവിതകളുടെ സമാഹാരം ‘സഹ്യഹൃദയം’ പ്രശസ്ത പ്രകൃതിഛായഗ്രാഹകരുടെ ചിത്രങ്ങളോടൊപ്പം ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്നു. സഹ്യഹൃദയം പുസ്തക പ്രകാശനം ഈ മാസം 16ന് വൈകിട്ട് 5 മണിയ്ക്ക് തിരുവനന്തപുരം വിജെടി ഹാളില്‍ നടക്കും. പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരി പ്രകാശനം നിര്‍വഹിക്കും. പി.കെ ഉത്തമന്‍ സഹ്യഹൃദയം പരിചയപ്പെടുത്തും. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങളെ കുറിച്ച് ബാലന്‍ മാധവന്‍, പ്രകൃതിയെ കുറിച്ച് പ്രൊഫ. ഇ കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.