സുനില്‍ പി ഇളയിടവും റഫീഖ് ഇബ്രാഹിമും തമ്മിലുണ്ടായ സംഭാഷണം പുസ്തക രൂപത്തിലെത്തുന്നു. മെയ് 3ന് വൈകിട്ട് 5 മണിയ്ക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ യുഎ ഖാദര്‍ പുസ്തക പ്രകാശന കര്‍മ്മം നിര്‍വഹിക്കും. ദേശാഭിമാനി ആഴ്ച്ചപ്പതിപ്പ് അസി. എഡിറ്റര്‍ ഷിബു മുഹമ്മദ് പുസ്തകം ഏറ്റു വാങ്ങും. എഴുത്തുകാരനും നിരൂപകനുമായ സുനില്‍ പി ഇളയിടത്തിന്റെ സാന്നിധ്യവും ചടങ്ങില്‍ ഉണ്ടാവും. റഫീഖ് ഇബ്രാഹിം ദേശാഭിമാനി ഓണപ്പതിപ്പിനായി ചെയ്ത അഭിമുഖത്തില്‍ സംസാരിച്ചു തുടങ്ങിയ സംഭാഷണ ശകലങ്ങള്‍ നീണ്ടു പോവുകയും, തുടര്‍ന്ന്‍ ഇരുവരുടെയും സംഭാഷണങ്ങള്‍ ചേര്‍ത്ത് പുസ്തക രൂപത്തിലാവുകയാണ്.